തുട‍ർച്ചയായ മൂന്നാം സെഞ്ച്വറി സ്വന്തമാക്കിയ റൂട്ടിന്‍റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്.

ചെന്നൈ: നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഇന്ത്യക്കെതിരായ ചെന്നൈ ടെസ്റ്റിലാണ് റൂട്ടിന്‍റെ നേട്ടം. ഇന്നലെ സെഞ്ച്വറി നേടിയ റൂട്ട് നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഒൻപതാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

Scroll to load tweet…

ഇതിന് പിന്നാലെയാണിപ്പോൾ നൂറാം ടെസ്റ്റിൽ ഇരട്ടസെഞ്ച്വറിയെന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയത്. അശ്വിനെ സിക്സർ പറത്തിയാണ് റൂട്ട് ഇരട്ട സെഞ്ച്വറി തികച്ചത്. 2005ൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ താരം ഇൻസമാമുൽ ഹഖ് ബെംഗളൂരുവിൽ നേടിയ 184 റൺസായിരുന്നു ഇതിന് മുൻപ് നൂറാം ടെസ്റ്റിൽ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോർ.

Scroll to load tweet…

തുട‍ർച്ചയായ മൂന്നാം സെഞ്ച്വറി സ്വന്തമാക്കിയ റൂട്ടിന്‍റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്. 128 റൺസുമായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച റൂട്ട് 377 പന്തിൽ 218 റൺസെടുത്താണ് പുറത്തായത്. 19 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങിയതായിരുന്നു ഇംഗ്ളണ്ട് നായകന്റെ ഇന്നിംഗ്സ്.