ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടംഉറപ്പാക്കാൻ ഇന്ത്യയും ഇംഗ്ലണ്ടും ഒരുങ്ങുകയാണ്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര ഇരുടീമിനും നിർണായകം.

ചെന്നൈ: നാല് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കായി ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾ പരിശീലനം തുടങ്ങി. ചെന്നൈയിൽ വെള്ളിയാഴ്‌ചണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം ഉറപ്പാക്കാൻ ഇന്ത്യയും ഇംഗ്ലണ്ടും ഒരുങ്ങുകയാണ്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര ഇരുടീമിനും നിർണായകം. ഓസ്‌ട്രേലിയയിൽ ചരിത്രവിജയം നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. വിരാട് കോലിയടക്കം പ്രമുഖ താരങ്ങളില്ലാതെയായിരുന്നു ഇന്ത്യയുടെ വിജയം. 

Scroll to load tweet…

ഇംഗ്ലണ്ടാവട്ടെ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റിലും ആധികാരികമായി ജയിച്ചാണ് ചെന്നൈയിൽ എത്തിയിരിക്കുന്നത്. ആറ് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ താരങ്ങൾ ചെപ്പോക്കിൽ പരിശീലനം തുടങ്ങി. സ്ട്രംഗ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകരായ നിക്ക് വെബ്ബിന്റെയും സോഹം ദേശായിയുടേയും മേൽനോട്ടത്തിലായിരുന്നു ഇന്ത്യയുടെ പരിശീലനം.

പേസര്‍ അശോക് ദിന്‍ഡ വിരമിക്കല്‍ പ്രഖ്യാപിച്ചു

ജോ റൂട്ടിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം നെറ്റ്സിൽ പരിശീലനം തുടങ്ങി. ഈമാസം പതിമൂന്നിന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ പകുതി കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്. മൂന്നും നാലും ടെസ്റ്റുകൾ അഹമ്മദാബാദിലാണ് നടക്കുക. തുടര്‍ന്ന് മൂന്ന് ഏകദിനവും അഞ്ച് ട്വന്റി 20യും നടക്കും. 

ജീവന്‍ നിലനിര്‍ത്താന്‍ ജയിക്കണം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ