Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പരീക്ഷയില്‍ ടോപ്പറാകാന്‍ ഇന്ത്യ; അവസാന ഏകദിനം ഇന്ന്

മൂന്ന് മത്സരങ്ങള്‍ നീണ്ട ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ജേതാക്കളെ ഇന്നറിയാം. പൂനെയില്‍ ഉച്ചക്ക് ഒന്നരക്കാണ് മൂന്നാം ഏകദിനം. ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. തുടർച്ചയായി പരാജയമാവുന്ന കുൽദീപിന് പകരം യുസ്വേന്ദ്ര ചഹാൽ ഇന്ത്യൻ ടീമിലെത്തുമെന്നാണ് സൂചന

india vs england thrid odi pune preview
Author
Pune, First Published Mar 28, 2021, 8:53 AM IST

പൂനെ: ടെസ്റ്റിലും ട്വന്‍റി 20യിലും കരുത്ത് തെളിയിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങള്‍ നീണ്ട ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ജേതാക്കളെ ഇന്നറിയാം. പൂനെയില്‍ ഉച്ചക്ക് ഒന്നരക്കാണ് മൂന്നാം ഏകദിനം. ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

ബൗളിംഗിലെ ആശങ്ക

വമ്പൻ വിജയലക്ഷ്യം മുന്നോട്ട് വച്ചിട്ടും പ്രതിരോധിക്കാനാകാതെ പോയ ബൗളർമാരെക്കുറിച്ചാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. തുടർച്ചയായി പരാജയമാവുന്ന കുൽദീപിന് പകരം യുസ്വേന്ദ്ര ചഹാൽ ഇന്ത്യൻ ടീമിലെത്തുമെന്നാണ് സൂചന. അവസരം കാത്ത് ടി നടരാജനടക്കം ക്യാമ്പിലുണ്ട്. സര്‍പ്രൈസ് ആയി വാഷിംഗ്ടണ്‍ സുന്ദറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

india vs england thrid odi pune preview

ശ്രേയസ് അയ്യർക്ക് പകരം അവസരം കിട്ടിയ റിഷബ് പന്ത്, സെഞ്ച്വറിയുമായി ഫോമിലേക്കെത്തിയ കെ എൽ രാഹുൽ അടക്കം ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പറ്റി തൽക്കാലം ആശങ്കകൾ ഇല്ലെന്ന് തന്നെ പറയാം. എങ്കിലും ആദ്യ പവര്‍പ്ലേയില്‍ അടക്കം സ്കോറിംഗ് ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാം ഏകദിനത്തിലെ ദുരവസ്ഥ തന്നെയാകും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. 

ബാറ്റിംഗ് കരുത്തുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് സഖ്യമായി ഉയർന്നിരിക്കുന്നു ജോണി ബെയർസ്റ്റോയും ജേസണ്‍ റോയും. 100 റണ്‍സ് കൂട്ടുക്കെട്ട് ഒക്കെ നിസാരമാക്കുന്ന ഇവര്‍ തന്നെയാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. ആദ്യ പവര്‍പ്ലേയില്‍ തന്നെ കൂറ്റനടികളുമായി കളം നിറയുന്ന ഇരുവരും പിന്നീട് വരുന്നവര്‍ക്ക് ഒരു സമ്മര്‍ദവും കൂടാതെ ബാറ്റ് ചെയ്യാനുള്ള അവസരം ഒരുക്കി നല്‍കുന്നു.

india vs england thrid odi pune preview

തുടക്കം ഗംഭീരമായിട്ടും മുതലാക്കാത്ത മധ്യനിരയാണ് ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തിൽ തോൽവിയിലെത്തിച്ചത്. ബെൻ സ്റ്റോക്സ് നടത്തിയ വെടിക്കെട്ടടകം രണ്ടാം മത്സരത്തിലൂടെ മധ്യനിരയും കരുത്ത് കാട്ടിയത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. രണ്ട് മത്സരത്തിലും 300ലേറെ റൺസ് വിട്ടുകൊടുത്ത ബൗളിംഗിലെ  മാറ്റമായി മാർക് വുഡ് മടങ്ങിയെത്തും. ടോം കറൻ വഴിമാറും. മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 

ഭൂതം ഇല്ലാത്ത പിച്ച്

ആദ്യ രണ്ട് മത്സരങ്ങളിലേത് പോലെ തന്നെ വമ്പന്‍ സ്കോര്‍ പിറക്കാവുന്ന പിച്ച് തന്നെയാണ് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് ചെറിയ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും പിന്നീട് പിച്ചില്‍ മാറ്റങ്ങള്‍ വരും.

Follow Us:
Download App:
  • android
  • ios