സ്റ്റോക്സിനെതിരെ ബൗണ്‍സര്‍ എറിഞ്ഞശേഷം തിരിച്ചു നടന്ന സിറാജിനോട് സ്റ്റോക്സ് എന്തോ മോശമായി പറഞ്ഞു. ഇതുകേട്ട് സ്റ്റോക്സിന് അടുത്തെത്തിയ കോലി വാക്പോരിലേര്‍പ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതിനിടെ അമ്പയര്‍ നിതിന്‍ മേനോന്‍ ഇടപെട്ട് രംഗം ശാന്തമാക്കി.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗ്രൗണ്ടില്‍ വാക് പോരിലേര്‍പ്പെട്ട് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. സിറാജ് എഫിഞ്ഞ മത്സരത്തിലെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിനുശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സ്റ്റോക്സിനെതിരെ ബൗണ്‍സര്‍ എറിഞ്ഞശേഷം തിരിച്ചു നടന്ന സിറാജിനോട് സ്റ്റോക്സ് എന്തോ മോശമായി പറഞ്ഞു. ഇതുകേട്ട് സ്റ്റോക്സിന് അടുത്തെത്തിയ കോലി വാക്പോരിലേര്‍പ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതിനിടെ അമ്പയര്‍ നിതിന്‍ മേനോന്‍ ഇടപെട്ട് രംഗം ശാന്തമാക്കി.

Scroll to load tweet…

സ്റ്റോക്സും കോലിയും വാക് പോരിലേര്‍പ്പെട്ടപ്പോള്‍ അതെല്ലാം നോക്കി ജോണി ബെയര്‍സ്റ്റോ ചിരിച്ചുകൊണ്ട് നിന്നതേയുള്ളു. കോലിയുടെ മറുപടിയില്‍ പ്രകോപിതനായ സ്റ്റ്റോക്സ് സിറാജ് അടുത്ത ഓവര്‍ എറിയാനെത്തിയപ്പോള്‍ മൂന്ന് ബൗണ്ടറിയടിച്ചാണ് മറുപടി നല്‍കിയത്.

നാലാം ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യ ദിനം അവസാന സെഷനില്‍ 205 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 55 റണ്‍സെടുത്ത സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ നാലും അശ്വിന്‍ മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ ഒറു വിക്കറ്റുമെടുത്തു.