Asianet News MalayalamAsianet News Malayalam

കിഷന്‍ മധ്യനിരയില്‍ കളിക്കും! ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

ശ്രീലങ്കയേക്കാള്‍ ശക്തരായ എതിരാളികള്‍ക്കെതിരെ കടുത്ത വെല്ലുവിളി പ്രതീക്ഷിക്കണം രോഹിത് ശര്‍മ. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയ കെ എല്‍ രാഹുലിനും അക്‌സര്‍ പട്ടേലിനും പകരം ആര് അന്തിമ ഇലവനിലെത്തുമെന്നതിലാണ് മത്സരത്തിന് മുന്‍പ് ആകാംക്ഷ.

India vs New Zealand first odi preview and playing eleven
Author
First Published Jan 18, 2023, 8:38 AM IST

ഹൈദരാബാദ്: ഇന്ത്യ- ന്യുസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഐസിസി ടൂര്‍ണമെന്റുകളില്‍ പതിവായി ഇന്ത്യയുടെ വഴിമുടക്കുന്ന കിവികളുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരും ആവേശത്തില്‍. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. പാകിസ്ഥാനില്‍ ഏകദിന പരമ്പര വിജയിച്ച തിളക്കത്തിലാണ് ന്യുസിലന്‍ഡ്.

ശ്രീലങ്കയേക്കാള്‍ ശക്തരായ എതിരാളികള്‍ക്കെതിരെ കടുത്ത വെല്ലുവിളി പ്രതീക്ഷിക്കണം രോഹിത് ശര്‍മ. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയ കെ എല്‍ രാഹുലിനും അക്‌സര്‍ പട്ടേലിനും പകരം ആര് അന്തിമ ഇലവനിലെത്തുമെന്നതിലാണ് മത്സരത്തിന് മുന്‍പ് ആകാംക്ഷ. രാഹുലിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാവും. കിഷന്‍ ഓപ്പണറായാല്‍ കാര്യവട്ടത്ത് സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി സൂര്യകുമാര്‍ യാദവിനെ ഫിനിഷറായി നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഇഷാന്‍ മധ്യനിരയില്‍ കളിക്കുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. 

ഇടംകയ്യന്‍മാര്‍ ഏറെയുള്ള ന്യൂസീലന്‍ഡിനെതിരെ ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ അന്തിമ ഇലവനിലെത്തും. കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ടോം ലേഥം ആണ് ന്യുസിലന്‍ഡ് നായകന്‍. ട്രന്റ് ബോള്‍ട്ടും ആഡം മില്‍നെയും മാറ്റ് ഹെന്റിയും ഇല്ലെങ്കിലും ന്യുസിലന്‍ഡ് ബൗളിംഗ് നിര ആരെയും വിറപ്പിക്കാന്‍ പോന്നതാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന സ്പിന്നര്‍മാരും കരുത്ത്. എങ്കിലും ഇന്ത്യയില്‍ ഇതുവരെ ഏകദിന പരമ്പര നേടിയിട്ടില്ലെന്ന ചരിത്രം കിവികളുടെ സമ്മര്‍ദ്ദം കൂട്ടും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്, അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

മെസി മറഡോണയേക്കാള്‍ മികച്ച താരം; പ്രശംസിച്ച് സ്‌‌കലോണി

Follow Us:
Download App:
  • android
  • ios