ഓക്‌ലന്‍ഡ്: ഇന്ത്യ-ന്യൂസിലന്‍ഡി ടി20 പരമ്പരക്ക് വെള്ളിയാഴ്ച ഓക്‌ലന്‍ഡില്‍ തുടക്കമാകാനിരിക്കെ പരമ്പരയുടെ ഫലം പ്രവചിച്ച് ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ്. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പോരാട്ടത്തിനായി കാത്തിരിക്കാനാവില്ലെന്നും കോലിപ്പടെ കിവീസിനെ തൂത്തെറിയുമെന്നും ഡീന്‍ ജോണ്‍സ് അഭിപ്രാപ്പെട്ടു.

ന്യൂസിലന്‍ഡിനെ ഇന്ത്യ കശാപ്പു ചെയ്യുമെന്നും കാത്തിരുന്നു കണ്ടോളു എന്നും മുന്‍ കിവീസ് താരമായ സ്കോട് സ്റ്റൈറിസില്‍ നിന്നും കോച്ച് മൈക് ഹെസ്സണില്‍ നിന്നും ഒഴിവുകഴിവുകള്‍ക്കായി കാത്തിരിക്കാനാവില്ലെന്നും ഡീന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടു.

അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇരു ടീമുകളും നേര്‍ക്കു നേര്‍വരുന്നത് ആദ്യമായാണ്. ലോകകപ്പിനുശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്ട്രേലിയ ടിമുകളെ തകര്‍ത്താണ് ഇന്ത്യ കീവികളെ നേരിടാനിറങ്ങുന്നത്.