Asianet News MalayalamAsianet News Malayalam

കോണ്‍വെയെ മടക്കിയ ഹാര്‍ദ്ദിക്കിന്‍റെ വണ്ടര്‍ ക്യാച്ച്-വീഡിയോ

തന്‍റെ ബൗളിംഗില്‍ കോണ്‍വെ അടിച്ച സ്ട്രൈറ്റ് ഷോട്ട് ഹാര്‍ദ്ദിക് അവിശ്വസനീയമായി കൈയിലൊതുക്കുകയായിരുന്നു.16 പന്തില്‍ ഏഴ് റണ്‍സായിരുന്നു കോണ്‍വെയുടെ നേട്ടം.അതിന് തൊട്ടു മുമ്പ് ഡാരില്‍ മിച്ചലിനെ മുഹമ്മദ് ഷമിയും മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു.

India vs New Zealand: Hardik Pandya took wonder catch to dismiss Devon Conway
Author
First Published Jan 21, 2023, 3:08 PM IST

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും ഒടുവില്‍ ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം പിഴച്ചില്ല. ആദ്യം മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും തകര്‍ത്തെറിഞ്ഞ പിച്ചില്‍ ബൗളിംഗ് മാറ്റവുമായി വന്ന ഷര്‍ദ്ദുല്‍ താക്കൂറും മികവ് കാട്ടി. കഴിഞ്ഞ മത്സരത്തില്‍ ഏഴോവറില്‍ 70 റണ്‍സ് വഴങ്ങിയ ഹാര്‍ദ്ദിക് ബൗളിംഗില്‍ നിരാശപ്പെടുത്തിയിരുന്നു.

എന്നാല്‍ ആദ്യ രാജ്യാന്തര മത്സരത്തിന് വേദിയായ റായ്പൂരിലെ പിച്ച് പേസര്‍മാരെ കൈയയച്ച് സഹായിച്ചപ്പോള്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടി. ഷമിക്കും സിറാജിനും ഷര്‍ദ്ദുലിനുമൊപ്പം ഹാര്‍ദ്ദിക്കും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. കൂട്ടത്തകര്‍ച്ചയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച കിവീസിന്‍റെ വിശ്വസ്തനായ ഡെവോണ്‍ കോണ്‍വെയെ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കിയാണ് ഹാര്‍ദ്ദിക് വിക്കറ്റ് കോളത്തില്‍ സ്ഥാനം നേടിയത്.

തന്‍റെ ബൗളിംഗില്‍ കോണ്‍വെ അടിച്ച സ്ട്രൈറ്റ് ഷോട്ട് ഹാര്‍ദ്ദിക് അവിശ്വസനീയമായി കൈയിലൊതുക്കുകയായിരുന്നു.16 പന്തില്‍ ഏഴ് റണ്‍സായിരുന്നു കോണ്‍വെയുടെ നേട്ടം.അതിന് തൊട്ടു മുമ്പ് ഡാരില്‍ മിച്ചലിനെ മുഹമ്മദ് ഷമിയും മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു.ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിന് 15 റണ്‍സെടുക്കുന്നതിനിടെയാണ് അഞ്ച് വിക്കറ്റ് നഷ്ടമായത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക്കിനൊപ്പം സിറാജും ഷര്‍ദ്ദുലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രോഹിത്തിന്റെ മറവിയെ കോലി കുറിച്ച് അന്നേ പറഞ്ഞിരുന്നു! വൈറല്‍ വീഡിയോ കാണാം, കൂടെ ട്രോളുകളും

ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും.നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.ആദ്യ മത്സരം കളിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റങ്ങളൊന്നും വരുത്തിയില്ല.

Follow Us:
Download App:
  • android
  • ios