Asianet News MalayalamAsianet News Malayalam

രോഹിത്തിന്റെ മറവിയെ കോലി കുറിച്ച് അന്നേ പറഞ്ഞിരുന്നു! വൈറല്‍ വീഡിയോ കാണാം, കൂടെ ട്രോളുകളും

ടോസിനുശേഷം എന്ത് ചെയ്യണമെന്നറിയാതെ ക്യാപ്റ്റന്‍ ആലോചിച്ചു നിക്കുന്നത് ക്രിക്കറ്റ് ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നായിരുന്നു കമന്റേറ്റര്‍മാര്‍ തമാശയായി പറഞ്ഞത്.

Watch video virat kohli on rohit sharma and he was right on hitman
Author
First Published Jan 21, 2023, 2:48 PM IST

റായ്പൂര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന്റെ ടോസിനിടെ രസകരമായ സംഭവം അരങ്ങേറിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മറവി തന്നെയായിരുന്നു അത്. ടോസ് നേടിയിട്ടും എന്ത് തിരഞ്ഞെടുക്കണമെന്ന് അറിയാതെ രോഹിത് ആശയക്കുഴപ്പത്തിലായി. നെറ്റിയില്‍ തടവി എന്ത് തെരഞ്ഞെടുക്കണമെന്ന് 30 സെക്കന്‍ഡോളം ആലോചിച്ച രോഹിത് ഒടുവില്‍ ചെറു ചിരിയോടെ ബൗളിംഗ് എന്ന് ടോം ലാഥമിനെ അറിയിച്ചു.

ടോസിനുശേഷം എന്ത് ചെയ്യണമെന്നറിയാതെ ക്യാപ്റ്റന്‍ ആലോചിച്ചു നിക്കുന്നത് ക്രിക്കറ്റ് ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നായിരുന്നു കമന്റേറ്റര്‍മാര്‍ തമാശയായി പറഞ്ഞത്. ഈ രംഗം തമാശരൂപത്തില്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയാണ്. സഹതാരം വിരാട് കോലി മുമ്പ് രോഹിത്തിനെ കുറിച്ച് പറഞ്ഞ ഒരു വീഡിയോയും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. ചെറിയ ചെറിയ സാധനങ്ങളെല്ലാം പലപ്പോഴായി രോഹിത് മറക്കാറുണ്ടെന്ന് കോലി മുമ്പ് പറഞ്ഞിരുന്നു. പലവിധത്തിലുള്ള ട്വിറ്ററില്‍ നിറയുന്നത്. സംഭവത്തിന് ശേഷം വൈറലായ ചില ട്വീറ്റുകള്‍ വായിക്കാം... 

അതിനുശേഷം എന്താണ് ആശയക്കുഴപ്പമെന്ന് രവി ശാസ്ത്രി ചോദിച്ചപ്പോള്‍, ടോസ് നേടിയാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ടീം മീറ്റിംഗില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അവസാനം എന്താണ് തീരുമാനിച്ചതെന്ന് മറന്നുപോയതായിരുന്നുവെന്നും രോഹിത് ചിരിയോടെ പറഞ്ഞു. 

ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതിന്റെ വെല്ലുവിളി കൂടി ഏറ്റെടുക്കാനാണ് ടോസ് നേടിയപ്പോള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്നും രോഹിത് വിശദീകരിച്ചു. എന്ത് ചെയ്യണമെന്ന് ഓര്‍ത്തെടുക്കാനാണ് കുറച്ച് സമയം ആലോചിച്ചതെന്നും രോഹിത് രവി ശാസ്ത്രിയോട് പറഞ്ഞു.

എന്തായാലും രോഹിത്തിന്റെ തീരമാനം തെറ്റിയില്ല. റായ്പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സന്ദര്‍ശകര്‍ ബാറ്റിംഗ് തകര്‍ച്ച അഭിമുഖീകരിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ അഞ്ചിന് 33 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ഗ്ലെന്‍ ഫിലിപ്‌സ് (12), മൈക്കല്‍ ബ്രേസ്‌വെല്‍ (5) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

Follow Us:
Download App:
  • android
  • ios