Asianet News MalayalamAsianet News Malayalam

IND v NZ|ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്, അരങ്ങേറ്റംകുറിച്ച് വെങ്കടേഷ് അയ്യര്‍

ശ്രേയസ് അയ്യര്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയ വെങ്കടേഷ് അയ്യര്‍ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റും കുറിക്കുന്നു.

India vs New Zealand: IND v NZ Live, India won the toss against  New Zealand
Author
Jaipur, First Published Nov 17, 2021, 6:48 PM IST

ജയ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ(IND v NZ ) ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പുതിയ നായകന്‍ രോഹിത് ശര്‍മക്കും(Rohit Sharma) പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും(Rahul Dravid) കീഴില്‍ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്.

ശ്രേയസ് അയ്യര്‍(Shreyas Iyer) പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയ വെങ്കടേഷ് അയ്യര്‍(Venkatesh Iyer) ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റും കുറിക്കുന്നു. ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും മുഹമ്മദ് സിറാജുമാണ് പേസര്‍മാരായി ടീമിലുള്ളത്. അശ്വിനും അക്സര്‍ പട്ടേലുമാണ് സ്പിന്നര്‍മാരായി ടീമിലുള്ളത്. അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ പുറത്തായി.

രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണറാകും. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. കിവീസ് ടീമിലും നാല് മാറ്റങ്ങളുണ്ട്. ജിമ്മി നീഷാം, കെയ്ന്‍ വില്യംസണ്‍,ഇഷ് സോധി, ആദം മില്‍നെ എന്നിവര്‍ക്ക പകരം മാര്‍ക്ക് ചാപ്മാന്‍, ടോഡ് ആസില്‍, രചിന്‍ രവീന്ദ്ര, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ അന്തിമ ഇലവനിലെത്തി.

മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ണായക ടോസാണ് രോഹിത് നേടിയത്.

New Zealand (Playing XI): Martin Guptill, Daryl Mitchell, Mark Chapman, Glenn Phillips, Tim Seifert(w), Rachin Ravindra, Mitchell Santner, Tim Southee(c), Todd Astle, Lockie Ferguson, Trent Boult.

India (Playing XI): Rohit Sharma(c), KL Rahul, Suryakumar Yadav, Shreyas Iyer, Rishabh Pant(w), Venkatesh Iyer, Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Deepak Chahar, Mohammed Siraj.

Follow Us:
Download App:
  • android
  • ios