ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി കളിക്കാരനെന്ന നിലയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കൂടി തോല്‍വിയായി. ഒരു ദ്വിലാഷ്ട്ര പരമ്പരയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നേടിയ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇത്തവണ ന്യൂസിലന്‍ഡിനെതിരെ കുറിച്ചത്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 25 റണ്‍സ് ശരാശരിയില്‍ 75 റണ്‍സ് മാത്രമാണ് ക്യാപ്റ്റന്റെ സംഭാവന. ഇതില്‍ ആദ്യ മത്സരത്തില്‍ നേടിയ 51 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 15, 9 എന്നിങ്ങനെയായിരുന്നു അടുത്ത രണ്ട് മത്സരങ്ങളിലെ സ്കോറുകള്‍.  ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോലിയുടെ ഏറ്റവും മോശം ശരാശരിയാണിത്.

2015ല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 49 റണ്‍സ് മാത്രം നേടിയതാണ് ഇതിന് മുമ്പത്തെ കോലിയുടെ മോശം പ്രകടനം. ചേസിംഗില്‍ മാസ്റ്ററായ കോലി രണ്ടാം ഏകദിനത്തില്‍ കിവീസ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം മറികടക്കുന്നതിലും പരാജയപ്പെട്ടു. ഒമ്പത് റണ്‍സിനാണ് കോലി പുറത്തായത്.