ന്യൂയോര്‍ക്കിലെ നാസൗ സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗണ്‍സിന് പുറമെ കനത്ത മഴ കൂടി എത്തിയതോടെ പിച്ച് എങ്ങനെ പെരുമാറുമെന്നതിനെക്കുറിച്ച് ഇരു ടീമുകള്‍ക്കും ആശങ്കയുണ്ട്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന നാലു മത്സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. അതുകൊണ്ട് തന്നെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ അസാധാരണ ബൗണ്‍സും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് ദുഷ്കരമാക്കുമെന്നാണ് കരുതുന്നത്.

അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ അമേരിക്കയോട് ആദ്യ മത്സരം തോറ്റ ടീമില്‍ പാകിസ്ഥാന്‍ ഒരു മാറ്റം വരുത്തി. ബാറ്റിംഗില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ അസം ഖാന്‍ പുറത്തായപ്പോള്‍ ഇമാദ് വാസിമാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ന്യൂയോര്‍ക്കില്‍ രാവിലെ മുതല്‍ കനത്ത മഴ പെയ്തതോടെയാണ് മത്സരത്തിന്‍റെ ടോസ് വൈകിയത്. എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നെങ്കിലും മഴമൂലം ടോസ് അരമണിക്കൂര്‍ വൈകി. 8.30ന് തുടങ്ങേണ്ട മത്സരം ഔട്ട് ഫീല്‍ഡിലെ നനവ് മൂലം 8.50നാണ് തുടങ്ങുന്നത്.

കോലിയുടെ അടുത്തൊന്നുമില്ല, എന്നിട്ടാണോ താരതമ്യം, ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം

ന്യൂയോര്‍ക്കിലെ നാസൗ സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗണ്‍സിന് പുറമെ കനത്ത മഴ കൂടി എത്തിയതോടെ പിച്ച് എങ്ങനെ പെരുമാറുമെന്നതിനെക്കുറിച്ച് ഇരു ടീമുകള്‍ക്കും ആശങ്കയുണ്ട്. കനത്ത മഴ മൂലം പിച്ച് മൂടിയിട്ടിരിക്കുന്നതിനാല്‍ പവര്‍ പ്ലേയില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുന്ന ടീമിന് ബാറ്റിംഗ് എളുപ്പമായിരിക്കില്ല.അസാരാണ സ്വിംഗും ഒപ്പം പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സും കൂടിയാകുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്. മഴ മാറിയെങ്കിലും ആകാശം മേഘാവൃതമാണെന്നതും പേസര്‍മാര്‍ക്ക് സഹായകരമണ്.

Scroll to load tweet…

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക