Asianet News MalayalamAsianet News Malayalam

കെ എല്‍ രാഹുലിന് പുതിയ റോള്‍! ഇനിയെങ്കിലും ഇന്ത്യ, ദക്ഷിണാഫ്രിക്ക കീഴടക്കുമോ? ടെസ്റ്റ് പരമ്പര നാളെ മുതല്‍

രോഹിത്തും സംഘവും ഒന്‍പതാമത്തെ ടെസ്റ്റ് പരമ്പരയ്ക്കാണ് ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങുന്നത്. മുന്‍പ് കളിച്ച എട്ട് പരമ്പരയില്‍ ഏഴിലും ഇന്ത്യ തോറ്റു.

india vs south africa first test match preview and more
Author
First Published Dec 25, 2023, 9:19 PM IST

സെഞ്ചൂറിയന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ സെഞ്ചൂറിയനില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന മത്സരമാണിത്. ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക. 1992 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്ന ഇന്ത്യക്ക് ഇതുവരെ ഇവിടെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല.

രോഹിത്തും സംഘവും ഒന്‍പതാമത്തെ ടെസ്റ്റ് പരമ്പരയ്ക്കാണ് ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങുന്നത്. മുന്‍പ് കളിച്ച എട്ട് പരമ്പരയില്‍ ഏഴിലും ഇന്ത്യ തോറ്റു. ഒരു പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. 2010-2011 സീസണിലായിരുന്നു ഇന്ത്യയുടെ സമനിലനേട്ടം. ദക്ഷിണാഫ്രിക്കിയില്‍ ഇന്ത്യ ആകെ 24 ടെസ്റ്റില്‍ കളിച്ചു. 

12 ടെസ്റ്റില്‍ തോറ്റു. ജയം നാല് ടെസ്റ്റില്‍. ഏഴ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇത്തവണ ട്വന്റി 20 പരമ്പരയില്‍ സമനിലയും ഏകദിന പരമ്പരയില്‍ വിജയവും നേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയില്‍ രണ്ട് ടെസ്റ്റാണുളളത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച ശേഷം മൂന്ന് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിരുന്നു. അവസാനമായി റുതുരാജ് ഗെയ്കവാദിനാണ് അവസാനം അവസരം നഷ്ടമായത്. പകരം റുതുരാജ് അഭിമന്യൂ ഇശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തിയുന്നു. മുഹമ്മദ് ഷമിക്ക് പകരം പ്രസിദ്ധ് കൃഷണയും ടീമിലെത്തി. ഇഷാന്‍ കിഷന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറി. പകരം കെ എസ് ഭരതിനെ ടീമിലെത്തിച്ചിരുന്നു. 

കെ എല്‍ രാഹുലായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. താരം മധ്യനിരയില്‍ കളിക്കും. ആദ്യമായിട്ടാണ് രാഹുല്‍ ഇന്ത്യക്ക് വേണ്ടി ടെസ്റ്റി്ല്‍ വിക്കറ്റ് കീപ്പറാവുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios