Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്ക്കെതിരെ റെക്കോര്‍ഡ് അടിച്ചെടുത്ത് രോഹിത്തും മായങ്കും

ഓപ്പണിംഗ് വിക്കറ്റില്‍ 269 റണ്‍സടിച്ചപ്പോഴാണ് ഇരുവരും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.

India vs South Africa Rohit-Mayank creates record for Highest partnership against South Africa
Author
Vishakhapatnam, First Published Oct 3, 2019, 11:02 AM IST

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം രോഹിത് ശര്‍മ-മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ടിന് പുതിയ റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ഇന്ന് ഇരുവരും അടിച്ചെടുത്തത്.

ഓപ്പണിംഗ് വിക്കറ്റില്‍ 269 റണ്‍സടിച്ചപ്പോഴാണ് ഇരുവരും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. 2007-2008ല്‍ ചെന്നൈ ടെസ്റ്റില്‍ രണ്ടാം വിക്കറ്റില്‍ രാഹുല്‍ ദ്രാവിഡും വീരേന്ദര്‍ സെവാഗും ചേര്‍ന്നെടുത്ത 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഇന്ന് പഴങ്കഥയാക്കിയത്.

2009-10ല്‍ ഏഴാം വിക്കറ്റില്‍ എം എസ് ധോണിയും വിവിഎസ് ലക്ഷ്മണും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 259 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ കൂട്ടുകെട്ട്. 2009-10ല്‍ കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിനും സെവാഗും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 249 റണ്‍സാണ് ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ട്.

Follow Us:
Download App:
  • android
  • ios