ബൗളര്‍മാര്‍ക്ക് മതിയായ വിശ്രമം അനുവദിക്കാനായി നാലാം ദിനം ഉച്ചവരെ ബാറ്റ് ചെയ്യണോ എന്ന കാര്യത്തിലായിരുന്നു കോലിക്ക് സംശയം. എന്നാല്‍ വിശ്രമം ആവശ്യമില്ലെന്നും ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാനും ആവശ്യപ്പെട്ടത് ബൗളര്‍മാരാണ്.

പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കാന്‍ കാരണം ബൗളര്‍മാരുടെ നിര്‍ബന്ധമെന്ന് വെളിപ്പെടുത്തി പേസ് ബൗളര്‍ ഉമേഷ് യാദവ്. മൂന്നാം ദിനം ദക്ഷിണാഫ്രിക്കയെ ഓള്‍ ഔട്ടാക്കി ഇന്ത്യ വലിയ ലീഡ് നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കണോ എന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സംശയമുണ്ടായിരുന്നു.

ബൗളര്‍മാര്‍ക്ക് മതിയായ വിശ്രമം അനുവദിക്കാനായി നാലാം ദിനം ഉച്ചവരെ ബാറ്റ് ചെയ്യണോ എന്ന കാര്യത്തിലായിരുന്നു കോലിക്ക് സംശയം. എന്നാല്‍ വിശ്രമം ആവശ്യമില്ലെന്നും ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാനും ആവശ്യപ്പെട്ടത് ബൗളര്‍മാരാണ്. വിജയിക്കുക എന്നതായിരുന്നു പ്രധാനം. അതുകൊണ്ടുതന്നെ ഞങ്ങള്‍ ബൗളര്‍മാരെല്ലാം ഫോളോ ഓണ്‍ ചെയ്യിക്കാന്‍ കോലിയെ നിര്‍ബന്ധിച്ചു. വെറുതെ ബാറ്റ് ചെയ്ത് മത്സരം നീട്ടിക്കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നു-ഉമേഷ് പറഞ്ഞു.

Scroll to load tweet…

ഇന്ത്യന്‍ ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്കിടയില്‍ ആരോഗ്യപരമായ മത്സരമുണ്ടെന്നും ഉമേഷ് പറഞ്ഞു. എല്ലാ ടെസ്റ്റുകളും കളിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ സെലക്ഷന്‍ എന്റെ കൈയിലുള്ള കാര്യമല്ല. ആഭ്യന്തര ക്രിക്കറ്റിലടക്കം പരമാവധി മത്സരങ്ങള്‍ കളിക്കാനാണ് ശ്രമിക്കുന്നതെന്നും ഉമേഷ് പറഞ്ഞു.