ശിവം ദുബെക്ക് പകരം റിയാന്‍ പരാഗിന് അവസരം കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പേസ് ഓള്‍ റൗണ്ടറായി ദുബെ തന്നെയാണ് പ്ലേയിംഗ് ഇലവനിലുള്ളത്.
കൊളംബോ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇന്നിറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ വാനിന്ദു ഹസരങ്കക്ക് പകരം കാമിന്ദു മെന്‍ഡിസും ഷിറാസിന് പകരം ജെഫ്രി വാന്‍ഡെര്‍സെയും ലങ്കയുടെ അന്തിമ ഇലവനിലെത്തി.
അതേസമയം, കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. ശിവം ദുബെക്ക് പകരം റിയാന്‍ പരാഗിന് അവസരം കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പേസ് ഓള്‍ റൗണ്ടറായി ദുബെ തന്നെയാണ് പ്ലേയിംഗ് ഇലവനിലുള്ളത്.
ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ടൈയില്‍ കലാശിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നശ്ടത്തില്‍ 230 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 230 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തിലേക്ക് 14 പന്ത് ബാക്കിയിരിക്കെ ഒരു റണ്‍സ് മാത്രം മതിയായിരുന്നെങ്കിലും ലങ്കന്‍ ക്യാപ്റ്റന്‍ അസലങ്കയുടെ തുടര്‍ച്ചയായ പന്തുകളില്‍ ശിവം ദുബെയും അര്‍ഷ്ദീപ് സിംഗും പുറത്തായതോടെ ഇന്ത്യ ടൈ വഴങ്ങുകയായിരുന്നു.
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, കുസൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, കാമിന്ദു മെൻഡിസ്, ജനിത് ലിയാനഗെ, ദുനിത് വെല്ലലഗെ, അഖില ധനഞ്ജയ, അസിത ഫെർണാണ്ടോ, ജെഫ്രി വാൻഡർസെ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
