Asianet News MalayalamAsianet News Malayalam

ധവാന്‍ കളിച്ചേക്കില്ല; ലങ്കക്കെതിരെ ഇന്ത്യക്ക് ഇന്ന് പുതിയ നായകന്‍ ?

ശിഖര്‍ ധവാന്‍ കളിച്ചില്ലെങ്കില്‍ ഭുവനേശ്വര്‍ കുമാറിനാവും ഇന്ത്യയെ നയിക്കാനുള്ള നറുക്ക് വീഴുക. കാരണം ഭുവിയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.

India vs Sri Lanka 2nd T20 Bhuvneshwar Kumar may lead India today
Author
colombo, First Published Jul 28, 2021, 5:48 PM IST

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ നായകസ്ഥാനത്ത് ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. കൊവിഡ് ബാധിതനായ ക്രുനാല്‍ പാണ്ഡ്യയുമായി അടുത്തിടപഴകിയ എട്ട് താരങ്ങളില്‍ നായകന്‍ ശിഖര്‍ ധവാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ധവാന്‍ ഉള്‍പ്പെടെ ക്രുനാലുമായി ഇടപഴകിയ കളിക്കാര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ക്രുനാലുമായി അടുത്തിടപഴയിക ആര്‍ക്കും കൊവിഡ് ഇല്ലെങ്കിലും എല്ലാവരും ഐസൊലേഷനിലാണ്.

ശിഖര്‍ ധവാന്‍ കളിച്ചില്ലെങ്കില്‍ ഭുവനേശ്വര്‍ കുമാറിനാവും ഇന്ത്യയെ നയിക്കാനുള്ള നറുക്ക് വീഴുക. കാരണം ഭുവിയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ശിഖര്‍ ധവാന് പുറമെ ഹര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കൃഷ്ണപ്പ ഗൗതം, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ഇന്നും നാളെയും നടക്കുന്ന രണ്ട് ടി20 മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതു സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ക്രുനാലുമായി അടുത്തിടപഴകിയ കളിക്കാര്‍ ആരൊക്കെയാണെന്ന കാര്യത്തിലും ഇപ്പോഴും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തുവരുന്നത്.

പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിക്കേണ്ട സാഹചര്യമുയരും. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന റിതുരാജ് ഗെയ്‌ക്‌വാദിനും ദേവ്ദത്ത് പടിക്കലിനും ഇന്ന് അന്തിമ ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. നിതീഷ് റാണയും ടീമിലെത്തിയേക്കും.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: Shikhar Dhawan (Captain), Prithvi Shaw, Devdutt Padikkal, Ruturaj Gaikwad, Suryakumar Yadav, Manish Pandey, Hardik Pandya, Nitish Rana, Ishan Kishan (Wicket-keeper), Sanju Samson (Wicket-keeper), Yuzvendra Chahal, Rahul Chahar, K Gowtham, Krunal Pandya, Kuldeep Yadav, Varun Chakravarthy, Bhuvneshwar Kumar (Vice-captain), Deepak Chahar, Navdeep Saini, Chetan Sakariya

നെറ്റ് ബൗളര്‍മാര്‍: Ishan Porel, Sandeep Warrier, Arshdeep Singh, Sai Kishore, Simarjeet Singh

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും

India vs Sri Lanka 2nd T20 Bhuvneshwar Kumar may lead India today
നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios