Asianet News MalayalamAsianet News Malayalam

രണ്ടാം ടി20; ശ്രീലങ്കക്ക് ടോസ്, ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം; ആകെ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ മാത്രം

ദേവ്ദത്ത് പടിക്കലും നിതീഷ് റാണയും റിതുരാജ് ഗെയ്ക്‌വാദും ചേതന്‍ സക്കറിയയും ഇന്ന് ടി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ധവാനൊപ്പം റിതുരാജ് ഗെയ്ക്‌വാദ് ഓപ്പണറായി എത്തും.

India vs Sri Lanka 2nd T20I Sri Lanka won the toss and decided to field
Author
Colombo, First Published Jul 28, 2021, 7:41 PM IST

കൊളംബോ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊവിഡ് ബാധിതനായ ക്രുനാല്‍ പാണ്ഡ്യയ്ക്ക് പുറമെ അദ്ദേഹവുമായി അടുത്തിടപഴകിയ എട്ട് താരങ്ങളെക്കൂടി നഷ്ടമായതോടെ അഞ്ച് ബാറ്റ്സ്മാന്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നായകസ്ഥാനത്ത് ശിഖര്‍ ധവാന്‍ തന്നെയാണ്. നാലു കളിക്കാരാണ് ഇന്ന് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ദേവ്ദത്ത് പടിക്കലും നിതീഷ് റാണയും റിതുരാജ് ഗെയ്ക്‌വാദും ചേതന്‍ സക്കറിയയും ഇന്ന് ടി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ധവാനൊപ്പം റിതുരാജ് ഗെയ്ക്‌വാദ് ഓപ്പണറായി എത്തും. വണ്‍ഡൗണില്‍ ദേവ്ദത്ത് പടിക്കലും നാലാമനായി സഞ്ജു സാംസണും ഇറങ്ങും. നിതീഷ് റാണ അഞ്ചാമതായി എത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാറാണ് ആറാം നമ്പറില്‍.

കുല്‍ദീപ് യാദവ്, രാഹുല്‍ ചാഹര്‍, നവദീപ് സെയ്നി, ചേതന്‍ സക്കറിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

ഇന്ത്യ സ്ക്വാഡ്: 1 Shikhar Dhawan (capt), 2 Ruturaj Gaikwad, 3 Devdutt Padikkal, 4 Sanju Samson (wk), 5 Nitish Rana, 6 Bhuvneshwar Kumar, 7 Kuldeep Yadav, 8 Rahul Chahar, 9 Navdeep Saini, 10 Chetan Sakariya, 11 Varun Chakravarthy.

ശ്രീലങ്ക സ്ക്വാഡ്: 1 Avishka Fernando, 2 Minod Bhanuka (wk), 3 Sadeera Samarawickrama, 4 Dhananjaya de Silva, 5 Ramesh Mendis, 6 Dasun Shanaka (capt), 7 Wanindu Hasaranga, 8 Chamika Karunaratne, 9 Isuru Udana, 10 Dushmantha Chameera, 11 Akila Dananjaya.

 

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും

India vs Sri Lanka 2nd T20I Sri Lanka won the toss and decided to field
നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios