ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും അടക്കം ക്രുനാലുമായി അടുത്തിടപഴകിയ എട്ടു താരങ്ങള്‍ ഐസൊലേഷനിലാണ്.

കൊളംബോ: ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം നാളെ നടക്കുമെന്ന് ബിസിസിഐ. ഇന്ന് കളിക്കാരെ മുഴുവന്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കും. ക്രുനാലിന് പുറമെ ടീം അംഗങ്ങളില്‍ മറ്റാര്‍ക്കും കൊവിഡ് രോഗബാധയില്ലെങ്കില്‍ മാത്രമായിരിക്കും മത്സരം നാളെ നടത്തുക.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും അടക്കം ക്രുനാലുമായി അടുത്തിടപഴകിയ എട്ടു താരങ്ങള്‍ ഐസൊലേഷനിലാണ്. ഇന്നത്തെ മത്സരത്തിന് മുന്നോടിയായി രാവിലെ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് ക്രുനാലിന് കൊവിഡ് സ്ഥിരീകരിച്ചത്.

Scroll to load tweet…

തുടര്‍ന്ന് ഇരു ടീമിലെയും മുഴുവന്‍ കളിക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കി. ഇതിന്‍റെ ഫലം അനുസരിച്ചാവും പരമ്പരയുടെ ഭാവി. മറ്റ് താരങ്ങള്‍ക്കാര്‍ക്കും കൊവിഡ് ഇല്ലെങ്കില്‍ രണ്ടാം മത്സരം നാളെയും മൂന്നാം മത്സരം മുന്‍ നിശ്ചയപ്രകാരം വ്യാഴാഴ്ച തന്നെയാണ് നടക്കുക.

അതേസമയം, കൊവിഡ് ബാധിതനായ ക്രനാലുമായി അടുത്തിടപഴകിയ സൂര്യകുമാറിന്‍റെയും പൃഥ്വി ഷായുടെയും ഇംഗ്ലണ്ടിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാണ്.