Asianet News MalayalamAsianet News Malayalam

അര്‍ധസെഞ്ചുറിക്ക് അരികെ വീണ് സഞ‌്ജുവും പൃഥ്വിയും, ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഏകദിന അരങ്ങേറ്റം കുറിച്ച മലയാളി താരം സ‍്ജും സാംസണും പൃഥ്വി ഷായും അടിച്ചു തകര്‍ത്തോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് അതിവേഗം കുതിച്ചു.

India vs Sri Lanka 3rd ODI Live, India lost 4th Wicket
Author
Colombo, First Published Jul 23, 2021, 6:50 PM IST

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. അഞ്ച് താരങ്ങള്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 168റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സോടെ സൂര്യകുമാര്‍ യാദവും റണ്‍സുമായി 11 റണ്‍സുമായി ഹര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. മഴമൂലം ഇടക്ക് നിര്‍ത്തിവെച്ച മത്സരം 47 ഓവര്‍ വീതമാക്കി കുറച്ചിട്ടുണ്ട്.

മീശപിരിക്കാതെ ധവാന്‍ മടങ്ങി, പിന്നാലെ അടിച്ചുതകര്‍ത്ത് സഞ്ജുവും ഷായും

ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഏകദിന അരങ്ങേറ്റം കുറിച്ച മലയാളി താരം സ‍ഞ്ജു സാംസണും പൃഥ്വി ഷായും അടിച്ചു തകര്‍ത്തോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് അതിവേഗം കുതിച്ചു. 28 റണ്‍സില്‍ ധവാനെ നഷ്ടമായ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് പതിനാറാം ഓവറില്‍ 100 കടത്തി. ഇന്ത്യന്‍ ടോട്ടല്‍ 100 കടന്നതിന് പിന്നാലെ 49 പന്തില്‍ 49 റണ്‍സെടുത്ത പൃഥ്വി ഷായെ ശ്രീലങ്കന്‍ നായകന്‍ ഷനക വിക്കറ്റിന് മുന്നില്‍ കുടുക്കി.

അരങ്ങേറ്റം മോശമാക്കാതെ സഞ്ജു

ഇഷാന്‍ കിഷന് പകരം ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ആദ്യ മത്സരം മോശമാക്കിയില്ല. അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടെ ജയവിക്രമയെ കവറിന് മുകളിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച് അവിഷ്ക ഫെര്‍ണാണ്ടോയുടെ ഉജ്ജ്വല ക്യാച്ചില്‍ മടങ്ങി. വമ്പന്‍ സ്കോര്‍ നേടി അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ സഞ്ജുവിന് ലഭിച്ച അവസരം ഇതോടെ നഷ്ടമായി.

വന്നപാടെ അടിതുടങ്ങി സൂര്യകുമാര്‍

സഞ്ജുവും പൃഥ്വി ഷായും ഇടവേളകളില്ലാതെ മടങ്ങിയതൊന്നും സൂര്യകുമാര്‍ യാദവിനെ ബാധിച്ചില്ല. വന്നപാടെ അടിതുടങ്ങിയ സൂര്യകുമാര്‍ യാദവ് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഇന്ത്യയെ 150 കടത്തി. എന്നാല്‍ 11 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ ജയവിക്രമ മടക്കിയതോടെ ഇന്ത്യക്ക് വീണ്ടും തിരിച്ചടിയേറ്റു.സഞ്ജുവിന് പുറമെ നിതീഷ് റാണ, ചേതന്‍ സക്കറിയ, കൃഷ്‌ണപ്പ ഗൗതം, രാഹുല്‍ ചഹാര്‍ എന്നിവരാണ് മറ്റ് അരങ്ങേറ്റക്കാര്‍.

India (Playing XI): Prithvi Shaw, Shikhar Dhawan(c), Sanju Samson(w), Manish Pandey, Suryakumar Yadav, Nitish Rana, Hardik Pandya, Krishnappa Gowtham, Rahul Chahar, Navdeep Saini, Chetan Sakariya.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


Follow Us:
Download App:
  • android
  • ios