ഫ്ലോറിഡ: ലോകകപ്പിന് ശേഷം ജയത്തുടക്കമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിന്‍ഡീസിന് എതിരെ ആദ്യ ടി20യില്‍ ലക്ഷ്യമിടുന്നത്. രാത്രി എട്ടിന് ഫ്ലോറിഡയിലാണ് മത്സരം. ഇന്ത്യക്കായി സ്‌പിന്ന‍ർ രാഹുൽ ചഹറും പേസർ നവദീപ് സെയ്നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

രോഹിത്തിനൊപ്പം ധവാൻ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ പിന്നാലെ കോലിയും കെ എൽ രാഹുലും ബാറ്റേന്തും. അഞ്ചാം സ്ഥാനത്ത് മനീഷ് പാണ്ഡേയെ മറികടന്ന് ശ്രേയസ് അയ്യരെത്തിയേക്കും. വിക്കറ്റിന് പിന്നിൽ ധോണിയുടെ പകരക്കാരനായ ഋഷഭ് പന്തിന് മികവ് തെളിയിക്കാനുള്ള അവസരമാണിത്. രവീന്ദ്ര ജഡേജയും രാഹുല്‍ ചഹറും സ്‌പിന്നര്‍മാരായി ഇടംപിടിക്കുമ്പോള്‍ പേസര്‍മാരായി ഭുവിയും സെയ്‌നിയും ഖലീല്‍ അഹമ്മദും എത്തിയേക്കും.  

അതേസമയം ടി20യില്‍ വിന്‍ഡീസിനെ എഴുതിത്തള്ളാനാവില്ല. എവിൻ ലൂയിസ്, ഷിമ്രോൺ ഹെറ്റ്മെയർ, കീറോൺ പൊള്ളാർഡ്, കാര്‍ലോസ് ബ്രാത്ത്‍വെയ്റ്റ് തുടങ്ങിയ കൂറ്റനടിക്കാര്‍ വിന്‍ഡീസ് ടീമിലുണ്ട്. എന്നാല്‍ ആന്ദ്രേ റസല്‍ പരുക്കേറ്റ് പിന്‍മാറിയത് വിന്‍ഡീസിന് തിരിച്ചടിയാവും.

സാധ്യതാ ഇലവനുകള്‍

ഇന്ത്യ- Rohit Sharma, Shikhar Dhawan, Virat Kohli, KL Rahul, Shreyas Iyer, Rishabh Pant, Ravindra Jadeja, Bhuvneshwar Kumar, Navdeep Saini, Rahul Chahar, Khaleel Ahmed.

വെസ്റ്റ് ഇന്‍ഡീസ്- Josh Campbell, Evin Lewis, Shimron Hetmyer, Nicolas Pooran, Rovman Powell, Carlos Brathwaite, Jason Mohammaed, Keemo Paul, Sunil Narine, Oshane Thomas, Sheldon Cottrell.