ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ആന്‍റിഗ്വ ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ 297 റൺസ് പിന്തുടരുന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 108 റൺസ് പിന്നിലാണ്.

രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലായിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ഇന്നിംഗ്സ് ആണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റൺസ് നേടി. 

പിന്നെ കണ്ടത് സ്‌കോർ പിന്തുടരാൻ ഇറങ്ങിയ വീൻഡീസിന് മേൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ഇശാന്ത് ശർമ്മ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ്.