വിശാഖപട്ടണം: വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിപ്പൂരവുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍. കെ എല്‍ രാഹുല്‍ 102 പന്തിലും രോഹിത് ശര്‍മ്മ 107 പന്തിലും 100 തികച്ചു. ഹിറ്റ്‌മാന്‍റെ 28-ാംമത്തെയും രാഹുലിന്‍റെ മൂന്നാമത്തെയും ഏകദിന സെഞ്ചുറിയാണിത്. ഇരുവരും ആഞ്ഞടിക്കുമ്പോള്‍ 37 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 220 റണ്‍സിലെത്തിയിട്ടുണ്ട് ടീം ഇന്ത്യ. 

ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും വമ്പന്‍ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. രോഹിത് 67 പന്തിലും രാഹുല്‍ 46 പന്തിലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ രാഹുല്‍ അഞ്ചാമത്തെയും രോഹിത് 43-ാംമത്തെയും ഫിഫ്റ്റിയാണ് നേടിയത്. ഇതോടെ ടീം ഇന്ത്യ 21-ാം ഓവറില്‍ 100ഉം 26-ാം ഓവറില്‍ 105 റണ്‍സും പിന്നിട്ടു. 

ഒരു മാറ്റവുമായാണ് വിരാട് കോലിയും സംഘവും ഇറങ്ങിയത്. ശിവം ദുബെക്ക് പകരം ശാര്‍ദുല്‍ താക്കൂര്‍ ടീമിലെത്തി. ഇന്ന് തോറ്റാല്‍ പരമ്പര നഷ്‌ടമാകും എന്നിരിക്കേ മികച്ച ടോട്ടലിനായാകും ഇന്ത്യയുടെ ശ്രമം. അതേസമയം ഇന്ന് ജയിച്ചാല്‍ 2002ന് ശേഷം ആദ്യമായി വിന്‍ഡീസ് ഇന്ത്യയില്‍ പരമ്പര നേടും.  

ഇന്ത്യ: Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Deepak Chahar, Mohammed Shami, Shardul Thakur, Kuldeep Yadav

വിന്‍ഡീസ്: Shai Hope(w), Evin Lewis, Shimron Hetmyer, Nicholas Pooran, Roston Chase, Kieron Pollard(c), Jason Holder, Keemo Paul, Alzarri Joseph, Sheldon Cottrell, Khary Pierre