ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണുമെല്ലാം ആദ്യ രണ്ട് കളികളിലും നിറം മങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ മത്സരത്തില്‍ സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടായപ്പോള്‍ രണ്ടാം മത്സരത്തില്‍ സ്കോറിംഗ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താവുകകയായിരുന്നു.
ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ടി20യിലും തോറ്റതോടെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനമാണെങ്ങും.സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ അവസരം ലഭിച്ച യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതിരുന്നതോടെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കം വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. തിലക് വര്‍മ മാത്രമാണ് ആദ്യ രണ്ട് മത്സരങ്ങളിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത്.
ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണുമെല്ലാം ആദ്യ രണ്ട് കളികളിലും നിറം മങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ മത്സരത്തില്‍ സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടായപ്പോള്‍ രണ്ടാം മത്സരത്തില്‍ സ്കോറിംഗ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താവുകകയായിരുന്നു. ശുഭ്മാന്‍ ഗില്ലാകട്ടെ ഐപിഎല്ലിലെ മിന്നും ഫോമിന്‍റെ അടുത്തൊന്നുമില്ല എന്നത് ഇന്ത്യക്ക് ഏഷ്യാ കപ്പിനും ലോകകപ്പിനും മുമ്പ് കടുത്ത ആശങ്കയാണ് സമ്മാനിക്കുന്നത്. ഇഷാന്‍ കിഷന്‍ ഏകദിനങ്ങളില്‍ തിളങ്ങിയെങ്കിലും ട20യില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
ബൗളിംഗ് നിരയില്‍ യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് കളികളിലും തിളങ്ങിയെങ്കിലും മുഴുവന്‍ ഓവറുകളും എറിയാന്‍ അവസരം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. തോറ്റാല്‍ പരമ്പര കൈവിടുമെന്ന നാണക്കേട് പേറേണ്ടിവരുമെന്നതിനാല്‍ ഇനിയൊരു പരീക്ഷണത്തിന് ഹാര്‍ദ്ദിക് പാണ്ഡ്യ മുതിരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഐപിഎല്‍ തുടങ്ങിയിട്ട് ഇത്രകാലമായി എന്നിട്ടും കളിച്ചത് ഒരേയൊരു ലോകകപ്പ് ഫൈനല്‍, തുറന്നടിച്ച് പ്രസാദ്
ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാളിന് നാളെ അരങ്ങേറ്റത്തിന് അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. യശസ്വി അരങ്ങേറിയാല്‍ ഇഷാന്‍ കിഷനാകും പുറത്താകുക. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകുംയ ബാറ്റിംഗില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യത കുറവാണ്. ശുഭ്മാന്‍ ഗില്ലിനാണ് വിശ്രമം കൊടുക്കുന്നതെങ്കില്‍ കിഷനും യശസ്വിയും ഓപ്പണര്‍മാരായി എത്തും.
രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയ രവി ബിഷ്ണോയിക്ക് പകരം കുല്‍ദീപ് യാദവ് നാളെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യതയുണ്ട്. ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച മുകേഷ് കുമാറിന് പകരം ഉമ്രാന്‍ മാലിക്കോ ആവേശ് ഖാനോ നാളെ പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.
