Asianet News MalayalamAsianet News Malayalam

സഞ്ജുവിന് വീണ്ടും കാത്തിരിപ്പോ?; വിന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ കെ എല്‍ രാഹുല്‍ എത്തുമെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി നല്‍കുന്ന സൂചന. മുഷ്താഖ് അ‌ലിയില്‍ ഫോമിലായിരുന്ന രാഹുലിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറാക്കാനുള്ള സാധ്യത വിരളമാണ്.

India vs West Indies India probable XI for the 1st T20I:
Author
Hyderabad, First Published Dec 5, 2019, 6:40 PM IST

ഹൈദരാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്ക് വെള്ളിയാഴ്ച ഹൈദരാബാദില്‍ തുടക്കമാവുമ്പോള്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ വിന്‍ഡീസിനെതിരെ സഞ്ജു കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ കെ എല്‍ രാഹുല്‍ എത്തുമെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി നല്‍കുന്ന സൂചന. മുഷ്താഖ് അ‌ലിയില്‍ ഫോമിലായിരുന്ന രാഹുലിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറാക്കാനുള്ള സാധ്യത വിരളമാണ്.

വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാവും എത്തുക. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡെയും ഇറങ്ങാനാണ് സാധ്യത. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മനീഷ് പാണ്ഡെ മികവ് കാട്ടിയിരുന്നു.ഋഷഭ് പന്തിനെ പിന്തുണച്ച് വിരാട് കോലി രംഗത്തെത്തിയ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായും സഞ്ജുവിനെ പ്രതീക്ഷിക്കാനാവില്ല. ആറാമനായി ഋഷഭ് പന്തിന് വീണ്ടും അവസരം ഒരുങ്ങിയേക്കും.

ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിക്കുമ്പോള്‍ ശിവം ദുബെ അന്തിമ ഇലവനില്‍ പുറത്തുപോകാനാണ് സാധ്യത. ടീമില്‍ തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറും മിന്നും ഫോമിലുള്ള ദീപക് ചാഹറും യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ ഇടം പിടിക്കുമെന്നാണ് കോലി നല്‍കുന്ന സൂചന.

Follow Us:
Download App:
  • android
  • ios