Asianet News MalayalamAsianet News Malayalam

ഓപ്പണര്‍മാര്‍ പുറത്ത്; കാര്യവട്ടത്ത് ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി; അടി തുടങ്ങി ദുബെ

ഗ്രീന്‍ഫീല്‍ഡില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റേന്തിയ ഇന്ത്യക്ക് നിരാശയോടെയായിരുന്നു തുടക്കം. കെ എല്‍ രാഹുല്‍ 11 പന്തില്‍ 11 റണ്‍സും രോഹിത് ശര്‍മ്മ 18 പന്തില്‍ 15 റണ്‍സും നേടി. 

India vs West Indies Thiruvananthapuram T20I KL Rahul and Rohit Sharma Out
Author
The Sports Hub Trivandrum, First Published Dec 8, 2019, 7:45 PM IST

തിരുവനന്തപുരം: കാര്യവട്ടം ടി20യില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്‌ടം. 7.4 ഓവറില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഓപ്പണര്‍മാര്‍ മടങ്ങിയത്. കെ എല്‍ രാഹുല്‍ 11 പന്തില്‍ 11 റണ്‍സും രോഹിത് ശര്‍മ്മ 18 പന്തില്‍ 15 റണ്‍സും നേടി. ഖാരി പിയറിക്കും ജാസന്‍ ഹോള്‍ഡര്‍ക്കുമാണ് വിക്കറ്റ്. ഒന്‍പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 84/2 എന്ന സ്‌കോറിലാണ് ഇന്ത്യ. 

ഗ്രീന്‍ഫീല്‍ഡില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റേന്തിയ ഇന്ത്യക്ക് നിരാശയോടെയായിരുന്നു തുടക്കം. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ആദ്യ ഓവറില്‍ 12 റണ്‍സ് അടിച്ചെടുത്തു. അടുത്ത രണ്ട് ഓവറില്‍ നിന്നായി 12 റണ്‍സും നേടി. എന്നാല്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ രാഹുലിനെ മടക്കി സ്‌പിന്നര്‍ ഖാരി പിയറി തിരിച്ചടിച്ചു. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 42/1 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ. 

അപ്രതീക്ഷിതം ദുബെ

മൂന്നാമനായി നായകന്‍ വിരാട് കോലിക്ക് പകരം എത്തിയത് ശിവം ദുബെ. സ്‌പോര്‍‌ട്‌സ് ഹബ്ബിലെ ആരാധകര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ യുവിയുടെ മട്ടും ഭാവവുമുള്ള താരം എട്ടാം ഓവറില്‍ വരവിന്‍റെ ഉദേശ്യം വ്യക്തമാക്കി. ജാസന്‍ ഹോള്‍ഡറെ സിക്‌സിനും ബൗണ്ടറിക്കും പറത്തി ഗംഭീര ട്രീറ്റ്. പക്ഷേ, ഇതേ ഓവറില്‍ സ്‌കൂപ്പിന് ശ്രമിച്ച് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ മടങ്ങി. എന്നാല്‍ അടി തുടരുകയാണ് ശിവം ദുബെ. നായകന്‍ വിരാട് കോലിയാണ് ദുബെക്ക് കൂട്ട്.

Follow Us:
Download App:
  • android
  • ios