Asianet News MalayalamAsianet News Malayalam

വിന്‍ഡീസിനെ തല്ലിച്ചതച്ച് ഇന്ത്യന്‍ തുടക്കം; പിന്നാലെ രാഹുല്‍ പുറത്ത്

നാലാം ഓവറിലെ ആദ്യ പന്തില്‍ കെ എല്‍ രാഹുലിനെ പിയറി പുറത്താക്കി. 11 പന്തില്‍ 11 റണ്‍സെടുത്ത രാഹുലിനെ ഹെറ്റ്മയര്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 

India vs West Indies Thiruvananthapuram T20I Live Updates kl rahul out
Author
Karyavattom, First Published Dec 8, 2019, 7:20 PM IST

തിരുവനന്തപുരം: കാര്യവട്ടത്ത് രണ്ടാം ടി20യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് നിരാശയോടെ തുടക്കം. നാലാം ഓവറിലെ ആദ്യ പന്തില്‍ കെ എല്‍ രാഹുലിനെ ഖാരി പിയറി പുറത്താക്കി. 11 പന്തില്‍ 11 റണ്‍സെടുത്ത രാഹുലിനെ ഹെറ്റ്മയര്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 

ഗ്രീന്‍ഫീല്‍ഡില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റേന്തിയ ഇന്ത്യക്കായി രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ആദ്യ ഓവറില്‍ 12 റണ്‍സ് അടിച്ചെടുത്തു. അടുത്ത രണ്ട് ഓവറില്‍ നിന്നായി 12 റണ്‍സും നേടി. എന്നാല്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ രാഹുലിനെ മടക്കി സ്‌പിന്നര്‍ ഖാരി പിയറി തിരിച്ചടിക്കുകയായിരുന്നു. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 42/1 എന്ന സ്‌കോറിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മയും(14) ശിവം ദുബെയുമാണ്(10*) ക്രീസില്‍. 

കാര്യവട്ടത്ത് മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നിരാശയാണ് ടോസ് നല്‍കിയത്. ടീം പ്രഖ്യാപനവേളയില്‍ ടീം ഇന്ത്യ നായകന്‍ വിരാട് കോലി, സഞ്ജു സാംസണിന്‍റെ പേര് പറയാതിരുന്നതോടെ ആരാധകര്‍ ഒരുനിമിഷം നിശംബ്‌ദമായി. സഞ്ജു സാംസണ്‍ ഇല്ലാതെയിറങ്ങിയ കോലിപ്പട കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

ഇന്ത്യന്‍ ടീം

Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Shivam Dube, Washington Sundar, Ravindra Jadeja, Bhuvneshwar Kumar, Deepak Chahar, Yuzvendra Chahal

വിന്‍ഡീസ് ടീം

Lendl Simmons, Evin Lewis, Brandon King, Nicholas Pooran(w), Shimron Hetmyer, Kieron Pollard(c), Jason Holder, Khary Pierre, Hayden Walsh, Sheldon Cottrell, Kesrick Williams

ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ കോലിപ്പടയ്‌ക്ക് പരമ്പര സ്വന്തമാക്കാം. 94 റണ്‍സെടുത്ത വിരാട് കോലിയുടെയും 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും മികവിലായിരുന്നു ഹൈദരാബാദിലെ ഇന്ത്യന്‍ ജയം. 

Follow Us:
Download App:
  • android
  • ios