ടെസ്റ്റ് പരമ്പരയോടെയാകും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുക. ഡിസംബര്‍ 17മുതല്‍ ജൊഹാനസ്ബര്‍ഗിലാണ് ആദ്യ ടെസ്റ്റ്. 26 മുതല്‍ സെഞ്ചൂറിയനില്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ കളിക്കും
മുംബൈ: യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിനുശഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്. ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഇന്ത്യ മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും കളിക്കും. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയുടെ മത്സരക്രമം ക്രിക്കറ്റ് സൗത്താഫ്രിക്ക ഇന്ന് പുറത്തുവിട്ടു.
ടെസ്റ്റ് പരമ്പരയോടെയാകും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുക. ഡിസംബര്‍ 17മുതല്‍ ജൊഹാനസ്ബര്‍ഗിലാണ് ആദ്യ ടെസ്റ്റ്. 26 മുതല്‍ സെഞ്ചൂറിയനില്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ കളിക്കും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് ജനുവരി മൂന്നു മുതല്‍ ജൊഹാനസ്ബര്‍ഗ് വേദിയാവും. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പ് കഴിഞ്ഞശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാകും ഇത്.
ജനുവരി 11 മുതല്‍ 16വരെയാണ് ഏകദിന പരമ്പര. 11ന് പാളില്‍ ഒന്നാം ഏകദിനവും 14നും 16നും കേപ്ടൗണില്‍ രണ്ടും മൂന്നും ഏകദിനങ്ങളും നടക്കും. ജനുവരി 19നും 21നും കേപ്ടൗണ്‍ തന്നെയാണ് ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കും വേദിയാവുക. 23നും 26നും പാളില്‍ മൂന്നാമത്തെയും നാലാമത്തെയും ടി20 മത്സരങ്ങള്‍ നടക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
