ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അഫ്ഗാനെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. ഓപ്പണര്‍ സുബൈദ് അക്ബാരിയെ(5) വീഴ്ത്തിയ ശിവം ദുബെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മറ്റൊരു ഓപ്പണറായ മുഹമ്മദ് ഷെഹ്സാദിനെ(4) അര്‍ഷ്ദീസ് സിംഗ് പുറത്താക്കി.

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഫൈനല്‍ പോരാട്ടം മഴ മുടക്കിയെങ്കിലും ഇന്ത്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കി. അഫ്ഗാന്‍ ഇന്നിംഗ്സ് 18.2 ഓവറില്‍ 112-5ല്‍ നില്‍ക്കുമ്പോഴാണ് മത്സരം മഴമൂലം നിര്‍ത്തിവെച്ചത്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാതെ വന്നതോടെ ഉയര്‍ന്ന സീഡഡുള്ള ടീമായ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. നേരത്തെ വനിതാ ടീം ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. ക്രിക്കറ്റിലെ സ്വര്‍ണനേട്ടത്തോടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 27 ആയി. ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ സ്വര്‍ണം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടം റുതുരാജ് ഗെയ്ക്‌വാദിനും സ്വന്തമായി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അഫ്ഗാനെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. ഓപ്പണര്‍ സുബൈദ് അക്ബാരിയെ(5) വീഴ്ത്തിയ ശിവം ദുബെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മറ്റൊരു ഓപ്പണറായ മുഹമ്മദ് ഷെഹ്സാദിനെ(4) അര്‍ഷ്ദീസ് സിംഗ് പുറത്താക്കി. നൂര്‍ അലി സര്‍ദ്രാന്‍ റണ്ണൗട്ടയതോടെ 12-3ലേക്ക് കൂപ്പുകുത്തിയ അഫ്ഗാനെ ഷദീഹദുള്ള കമാലിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് 100 കടത്തിയത്.

ഡ്രിങ്ക്സ് ബ്രേക്കിനിടെ ഗ്രൗണ്ടിൽ നമസ്കരിച്ച് പ്രാര്‍ഥനയിൽ മുഴുകി പാക് താരം മുഹമ്മദ് റിസ്‌വാൻ-വീഡിയോ

43 പന്തില്‍ കമാല്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 15 റണ്‍സെടുത്ത അഫ്സര്‍ സാസായിയും 27 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബും അഫ്ഗാനെ കരകയറ്റി. 52-5ലേക്ക് കൂപ്പുകുത്തിയശേഷം നൈബും കമാലും ചേര്‍ന്നാണ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ അഫ്ഗാനെ 112ല്‍ എത്തിച്ചത്.

Scroll to load tweet…

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പാകിസ്ഥാനെ തകര്‍ത്തായിരുന്നു അഫ്ഗാന്‍ ഫൈനലിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക