Asianet News MalayalamAsianet News Malayalam

ത്രിരാഷ്ട്ര വനിതാ ടി20 പരമ്പര: ക്യാപ്റ്റന്‍ നയിച്ചു, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം

ത്രിരാഷ്ട്ര വനിതാ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. =

 

india women got winning start against england in tri-nation series in australia
Author
Canberra ACT, First Published Jan 31, 2020, 12:34 PM IST

കാന്‍ബറ: ത്രിരാഷ്ട്ര വനിതാ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ മൂന്ന് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ (34 പന്തില്‍ പുറത്താവാത 42), ഷെഫാലി വര്‍മ (30) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഷെഫാലിക്ക് പുറമെ സ്മൃതി മന്ഥാന (15), ജമീമ റോഡ്രിഗസ് (26), വേദ കൃഷ്ണമൂര്‍ത്തി (7), താനിയ ഭാട്ടിയ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഹര്‍മന്‍പ്രീതിനൊപ്പം ദീപ്തി ശര്‍മ (11) പുറത്താവാതെ നിന്നു. നാല് പന്തില്‍ നാല് റണ്‍സ് വേണമെന്നിരിക്കെ 20ാം ഓവറിന്റെ മൂന്നാം പന്ത് സിക്‌സ് പായിച്ച് ഹര്‍മന്‍പ്രീത് കൗര്‍ മത്സരം പൂര്‍ത്തിയാക്കിയത്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രന്റ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. മൂന്നാം ഓവറിന്റെ തുടക്കത്തില്‍ തന്നെ അവര്‍ രണ്ടിന് 9 എന്ന അവസ്ഥയിലായി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ടിന് 59 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഒത്തുച്ചേര്‍ന്ന നൈറ്റ്- ടാമ്മി ബ്യൂമോന്റ് (37) സഖ്യമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 44 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു നൈറ്റിന്റെ ഇന്നിങ്‌സ്. 27 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് ബ്യൂമോന്റ് 37 റണ്‍സെടുത്തത്. രാധാ യാദവിന് ഒരു വിക്കറ്റുണ്ട്. 

ആതിഥേയരായ ഓസ്‌ട്രേലിയയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. മൂന്ന് ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

Follow Us:
Download App:
  • android
  • ios