Asianet News MalayalamAsianet News Malayalam

നവി മുംബൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍, കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്

നേരത്തെ 410-7 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 428 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 68 റണ്‍സെടുത്ത ജെമീമ റോഡ്രിഗസായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

India Women vs England Women, Only Test - Live Updates
Author
First Published Dec 15, 2023, 3:15 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതാ ടീമിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ 428 റണ്‍സിന് പുറത്തായ ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ദിനം 35.3 ഓവറില്‍ 136 റണ്‍സിന് എറിഞ്ഞിട്ടു. 292 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ഇംഗ്ലണ്ട് വനിതകളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. 30 റണ്‍സോടെ ഷഫാലി വര്‍മയും അഞ്ച് റണ്‍സുമായി യാസ്തിക ഭാട്ടിയയുമാണ് ക്രീസില്‍. 26 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 359 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

നേരത്തെ 410-7 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 428 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 68 റണ്‍സെടുത്ത ജെമീമ റോഡ്രിഗസായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ദീപ്തി ശര്‍മ 67 റണ്‍സെടുത്തു.  ഇംഗ്ലണ്ടിനായി ലോറൻ ബെന്നും എക്ലിസ്റ്റോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിംഗ് പറുദീസയെന്ന് കരുതിയ പിച്ചില്‍ ഇംഗ്ലണ്ടിന് പക്ഷെ തുടക്കത്തിലെ അടിതെറ്റി. ഓപ്പണര്‍മാരായ ഡങ്ക്‌ലിയെ(11) രേണുക സിങ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വണ്‍ ഡൗണായി എത്തയ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനെ(11) പൂജ വസ്ട്രാക്കര്‍ പുറത്താക്കി.

കര്‍ണാടകയെ പഞ്ഞിക്കിട്ട് ദീപക് ഹൂഡ, 128 പന്തില്‍ 180; കേരളത്തെ വീഴ്ത്തിയ രാജസ്ഥാന്‍ വിജയ് ഹസാരെ ഫൈനലില്‍

ബേമൗണ്ടും നാറ്റ് സ്കൈവറും(59) ചേര്‍ന്ന ഇംഗ്ലണ്ടിനെ 50 കടത്തിയെങ്കിലും ബേമൗണ്ട് റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് തകര്‍ന്നടിച്ചു. 19 റണ്‍സെടുത്ത ഡാനിയേല വ്യാറ്റും 12 റണ്‍സെടുത്ത ആമി ജോണ്‍സും മാത്രമെ പിന്നീട് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്കായി വെറും 5.3 ഓവര്‍ മാത്രം എറിഞ്ഞ ദീപ്തി ശര്‍മ ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്നേഹ റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരേയൊരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios