വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് ഓപ്പണര്‍മാരായ അഭിജിത് തോമറിനെയും റാം മോഹന്‍ ചൗഹാനെയും പൂജ്യത്തിന് നഷ്ടമായി. ഒരു റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ തകര്‍ന്നശേഷം പിന്നീട് മഹിപാല്‍ ലോംറോറിനെകൂടി(14) നഷ്ടമായതോടെ രാജസ്ഥാന്‍ 23-3ലേക്ക് കൂപ്പുകുത്തി.
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ ഹരിയാന നാളെ രാജസ്ഥാനെ നേരിടും ഇന്നലെ നടന്ന രണ്ടാം സെമിയില്‍ കരുത്തരായ കര്‍ണാടകയെ ക്യാപ്റ്റന്‍ ദീപക് ഹൂഡയുടെ മിന്നല്‍ സെഞ്ചുറിയുടെ കരുത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സടിച്ചെങ്കിലും 43.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. 128 പന്തില്‍ 180 റണ്‍സടിച്ച ക്യാപ്റ്റന്‍ ദീപക് ഹൂഡയുടെ ഇന്നിംഗ്സാണ് രാജസ്ഥാന് അനായാസ ജയമൊരുക്കിയത്. കരണ്‍ ലാംബ 73 റണ്‍സെടുത്തു.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് ഓപ്പണര്‍മാരായ അഭിജിത് തോമറിനെയും റാം മോഹന്‍ ചൗഹാനെയും പൂജ്യത്തിന് നഷ്ടമായി. ഒരു റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ തകര്‍ന്നശേഷം പിന്നീട് മഹിപാല്‍ ലോംറോറിനെകൂടി(14) നഷ്ടമായതോടെ രാജസ്ഥാന്‍ 23-3ലേക്ക് കൂപ്പുകുത്തി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹൂഡ-ലാംബ സഖ്യം 278 റണ്‍സിലാണ് പിന്നീട് വേര്‍പിരിഞ്ഞത്. 19 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ദീപക് ഹൂഡയുടെ ഇന്നിംഗ്സ്.
ഐപിഎൽ വിപ്ലവത്തിന് പിന്നാലെ പുതിയ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ, ഇത്തവണ പരീക്ഷണം ടി10 ക്രിക്കറ്റില്‍
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകക്കായി അഭിനവ് മനോഹര്‍(91) ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. മനോജ് ഭണ്ഡാഗെയും(63) കര്‍ണാടക്കായി അര്‍ധസെഞ്ചുറി നേടി. ക്വാര്‍ട്ടറില്‍ കേരളത്തെ തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ സെമിയിലെത്തിയത്.
നേരത്തെ ആദ്യ സെമിയില്‍ തമിഴ്നാടിനെ തകര്‍ത്താണ് ഹരിയാന ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഹര്‍ഷിത് റാണയുടെ സെഞ്ചുറിയുടെയും(116) യുവരാജ് സിംഗിന്‍റെ അര്‍ധസെഞ്ചുറിയുടെയും(61) കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തപ്പോള്‍ തമിഴ്നാട് 47.1 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി. 64 റണ്‍സെടുത്ത ബാബാ ഇന്ദ്രജിത്തും 31 റണ്‍സടിച്ച ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും മാത്രമെ തമിഴ്നാടിനായി പൊരുതിയുള്ളു.
