Asianet News MalayalamAsianet News Malayalam

അയർലൻഡിനെ തകർത്ത് ഇന്ത്യ തുടങ്ങി; ആദ്യ ജയം ഏഴ് വിക്കറ്റിന്

മഴകാരണം വൈകി തുടങ്ങിയ മത്സരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.  ടോസ് നേടിയ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ അയർലണ്ടിനെ ബാറ്റിങ്ങിനയച്ചു.

India won against Ireland by 7 wicket in first t20
Author
Ireland, First Published Jun 27, 2022, 1:26 AM IST

ഴ തടസ്സപ്പെടുത്തിയ ആദ്യ ട്വന്റി20 മത്സരത്തിൽ അയർലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ (12 പന്തിൽ 24) എന്നിവരുടെ മികവിലാണ് ഇന്ത്യ ജയിച്ചത്. മഴകാരണം വൈകി തുടങ്ങിയ മത്സരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.  ടോസ് നേടിയ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ അയർലണ്ടിനെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് പൊരുതാവുന്ന സ്കോർ നേടി. 12 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു.

33 പന്തിൽ 64 റൺസെടുത്ത ഹാരി ടെക്ടറിന്റെ മികവിലാണ് അയർലൻഡ് ടോട്ടൽ പടുത്തുയർത്തിയത്. ആറ് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു ടെക്ടറിന്റെ ഇന്നിങ്സ്. 18(16 പന്തിൽ) ലോർക്കാൻ ടക്കറാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, ആവേശ് ഖാന്‍, യൂസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് നേടി. 

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയും തിരിച്ചടിച്ചു. ഇഷൻ കിഷനായിരുന്നു കൂടുതൽ അപകടകാരി. ദീപക് ഹൂഡയെ സാക്ഷിയാക്കി ഇഷൻ സ്കോറുയർത്തി. 11 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം മുന്നേറിയ ഇഷനെ ക്രെയ്​ഗ് യങ് മടക്കി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് നേരിട്ട ആ​ദ്യ പന്തിൽ എൽബിയായി മടങ്ങിയപ്പോൾ ഇന്ത്യ പതറി. എന്നാൽ ഹൂഡക്കൊപ്പം ചേർന്ന ക്യാപ്‍റ്റൻ പാണ്ഡ്യ അവസരോചിതമായി ബാറ്റ് വീശി. ഏഴാമത്തെ ഓവറിലെ അവസാന പന്തിൽ പാണ്ഡ്യ മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലായിരുന്നു. ഒടുവിൽ 16 പന്ത് ബാക്കിയാക്കി ഇന്ത്യ ജയിച്ചുകയറി. ദിനേഷ് കാർത്തിക് അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്നു. 

Follow Us:
Download App:
  • android
  • ios