2003 ഏകദിന ലോകകപ്പാണ് ടോസിന് ശേഷം മിക്ക ക്രിക്കറ്റ് ആരാധകരുടെ മനസിലൂടെ കടന്നുപോയത്. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തന്നെയാണ് നേര്‍ക്കുനേര്‍ വന്നത്.

അഹമ്മദാബാദ്: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ഫൈനല്‍ നടക്കുന്ന അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യ ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയ സാധ്യതയെന്ന് ക്യൂറേറ്റര്‍ വ്യക്തമാക്കിയിരുന്നു. രണ്ടാമതുള്ള ബാറ്റിംഗ് ദുഷ്‌കരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടോസ് നേടിയിട്ടും ബൗളിംഗ് തിരഞ്ഞെടുത്തു. വരണ്ട പിച്ചാണെന്നുള്ളതുകൊണ്ടാണ് ബൗളിംഗ് തിരഞ്ഞെടുത്തതെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. ടോസ് ലഭിച്ചാലും ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് രോഹിത്തും വ്യക്തമാക്കി.

2003 ഏകദിന ലോകകപ്പാണ് ടോസിന് ശേഷം മിക്ക ക്രിക്കറ്റ് ആരാധകരുടെ മനസിലൂടെ കടന്നുപോയത്. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തന്നെയാണ് നേര്‍ക്കുനേര്‍ വന്നത്. സൗരവ് ഗാഗുംലിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. റിക്കി പോണ്ടിംഗായിരുന്നു ഓസീസ് ക്യാപ്റ്റന്‍. അന്ന് ടോസ് നേടിയ ഗാംഗുലി ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 39.2 ഓവറില്‍ 234ന് എല്ലാവരും പുറത്തായി.

ശേഷിക്കുന്ന മൂന്ന് ലോകകപ്പ് ഫൈനലിലും ഇന്ത്യക്ക് ടോസ് നഷ്ടമായി. 1983ല്‍ വെസറ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടമായി. ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യ 54.4 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 52 ഓവറില്‍ 140 റണ്‍സെടുക്കാനാണ് സാധിച്ചത്. 2011ലും ഇന്ത്യക്ക് ടോസ് ലഭിച്ചിരുന്നില്ല. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് ശ്രീലങ്ക നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഇന്നും ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടു. ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസീസ് ആഗ്രഹിച്ച തുടക്കമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 81 റണ്‍സുള്ളപ്പോള്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്‍ (4), രോഹിത് ശര്‍മ (47), ശ്രേയസ് അയ്യര്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസില്‍ എല്ലാം ഇരുവരുടേയും ആഗ്രഹം പോലെ നടന്നു! ആദ്യം ബൗള്‍ ചെയ്യാനുള്ള കാരണം വ്യക്തമാക്കി കമ്മിന്‍സ്