Asianet News MalayalamAsianet News Malayalam

ടോസില്‍ എല്ലാം ഇരുവരുടേയും ആഗ്രഹം പോലെ നടന്നു! ആദ്യം ബൗള്‍ ചെയ്യാനുള്ള കാരണം വ്യക്തമാക്കി കമ്മിന്‍സ്

രോഹിത് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. രോഹിത് വേണ്ടിയുരന്നത് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മികച്ച വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്ന് രോഹിത് ടോസ് സമയത്ത് വ്യക്തമാക്കി.

pat cummins on why he selected field first in odi world cup final 2023
Author
First Published Nov 19, 2023, 2:00 PM IST

അഹമ്മദാബാദ്: രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന പറഞ്ഞ അസ്ഥയായിരുന്നു ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ ടോസിന്. ടോസ് ലഭിച്ചത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്. അദ്ദേഹം ബൗളിംഗ് തിരഞ്ഞെടുത്തു. വരണ്ട വിക്കറ്റായതുകൊണ്ടാണ് ബൗളിംഗ് എടുത്തതെന്ന് കമ്മിന്‍സ് വ്യക്തമാക്കി. മാത്രമല്ല, അന്തരീക്ഷത്തിലെ മഞ്ഞും തീരുമാനമെടുക്കാന്‍ കാരണമായെന്ന് ഓസീസ് ക്യാപ്റ്റന്‍.

എന്തായാലും രോഹിത് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. രോഹിന് വേണ്ടിയുരന്നത് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മികച്ച വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്ന് രോഹിത് ടോസ് സമയത്ത് വ്യക്തമാക്കി. പരമാവാധി റണ്‍ നേടുകയാണ് ലക്ഷ്യമെന്നും രോഹിത് കൂട്ടിചേര്‍ത്തു. ലോകകപ്പ് ഫൈനലില്‍ ടീമിനെ നയിക്കുക സ്വപ്‌നമായിരുന്നുവെന്നും അതിപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും രോഹിത് കൂട്ടിചേര്‍ത്തു.

സെമി ഫൈനലില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആറാം ലോക കകിരീടമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. ഇന്ത്യ മൂന്നാം കിരീടവും. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. അന്ന് എം എസ് ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ഓസീസ് 2015ലാണ് അവസാന കിരീടം നേടുന്നത്.

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

അന്ന് ദ്രാവിഡിനത് സാധിച്ചില്ല! ഇന്ന് രോഹിത് പറയുന്നു, ഇത്തവണ സാധ്യമാവും; കോച്ചിനെ പ്രകീര്‍ത്തിച്ച് നായകന്‍

Follow Us:
Download App:
  • android
  • ios