കോലിയും രോഹിത്തും തിരിച്ചെത്തി! ടീമില്‍ മൂന്ന് സ്പിന്നര്‍മാരും പേസര്‍മാരും; ഇന്ത്യക്കെതിരെ ഓസീസിന് ടോസ്
മാത്യൂ ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, സീന്‍ അബോട്ട്, ആഡം സാംപ, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ പുറത്തായി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി രോഹിത്തിനൊപ്പം വിരാട് കോലി, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ തിരിച്ചെത്തി.

രാജ്‌കോട്ട്: ഇന്ത്യക്കെതിരെ അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഓസീസ് അഞ്ച് മാറ്റം വരുത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ തിരിച്ചെത്തി. തന്‍വീര്‍ സംഗ ഏകദിന അരങ്ങേറ്റം നടത്തും. ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ് മാക്‌സ്‌വെല്‍ ഓസീസ് ടീമില്‍ തിരിച്ചെത്തുന്നത്.
മാത്യൂ ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, സീന്‍ അബോട്ട്, ആഡം സാംപ, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ പുറത്തായി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി രോഹിത്തിനൊപ്പം വിരാട് കോലി, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ തിരിച്ചെത്തി. ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം നല്‍കി. മൂന്ന് വീതം സ്പിന്നര്‍മാരും പേസര്‍മാരും ഇന്ത്യന്‍ ടീമിലുണ്ട്. പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഓസ്ട്രലിയാവട്ടെ ഇന്ത്യയിലെത്തിയിട്ട് സമ്പൂര്‍ണ പരാജയം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യ: രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ: മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, തന്‍വീര്‍ സംഗ, ജോഷ് ഹേസല്‍വുഡ്.