Asianet News MalayalamAsianet News Malayalam

നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ മാറ്റമില്ല, ദീപാവലി വെടിക്കെട്ടിനൊരുങ്ങി ടീം ഇന്ത്യ

നെതര്‍ലന്‍ഡ്സ് ടീമിലും മാറ്റങ്ങളൊന്നുമില്ല. ഇന്ന് നെതര്‍ലന്‍ഡ്സിനെ കീഴടക്കിയാല്‍ ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ രോഹിത് ശര്‍മക്കാവും.

India Won the toss against Netherlands and elected to bat in World Cup Cricket Match
Author
First Published Nov 12, 2023, 1:41 PM IST

ബെംഗലൂരു: ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് ഏതാനും താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും വിജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയാറായില്ല.

നെതര്‍ലന്‍ഡ്സ് ടീമിലും മാറ്റങ്ങളൊന്നുമില്ല. ഇന്ന് നെതര്‍ലന്‍ഡ്സിനെ കീഴടക്കിയാല്‍ ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ രോഹിത് ശര്‍മക്കാവും. സെഞ്ചുറി നേടിയാല്‍ സച്ചിന്‍ ടെന്‍ഡുക്കറുടെ 49 ഏകദിന സെഞ്ചുറികളെന്ന നേട്ടം മറികടന്ന് ഒന്നാമനാവാന്‍ വിരാട് കോലിക്കുമാവും. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാവും ഇന്ത്യക്കായി ഇന്ന് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. വണ്‍ ഡൗണായി വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അഞ്ചാം നമ്പറില്‍ രാഹുലും സൂര്യകുമാര്‍ യാദവ് ഫിനിഷറായി ആറാം നമ്പറിലുമെത്തുന്നു.

ഇത്തവണ എടുത്തില്ലെങ്കിൽ ഇനി 3 ലോകകപ്പെങ്കിലും കാത്തിരിക്കേണ്ടിവരും; ഇന്ത്യക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി

രവീന്ദ്ര ജഡേജ ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുമ്പോള്‍ കുല്‍ദീപ് യാദവാണ് രണ്ടാം സ്പിന്നര്‍.  പേസര്‍മാരായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്.

നെതര്‍ലന്‍ഡ്സ് പ്ലേയിംഗ് ഇലവൻ: വെസ്‌ലി ബറേസി, മാക്‌സ് ഒ'ഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് എംഗൽബ്രെക്റ്റ്, സ്കോട്ട് എഡ്വേർഡ്‌സ്, ബാസ് ഡി ലീഡ്, തേജ നിദാമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവ്, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios