ഇത്തവണ എടുത്തില്ലെങ്കിൽ ഇനി 3 ലോകകപ്പെങ്കിലും കാത്തിരിക്കേണ്ടിവരും; ഇന്ത്യക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി
ഇന്ത്യ അവസാനമായി ലോകകപ്പില്‍ മുത്തമിട്ടത് 12 വര്‍ഷം മുമ്പാണ്. ഇത്തവണ അത് വീണ്ടും നേടാനുള്ള അവസരമാണ് അവര്‍ക്ക് മുന്നിലുള്ളത്. ഇത്തവണ കളിക്കുന്ന രീതിവെച്ചു നോക്കിയാല്‍ ഇതിലും വലിയ അവസരം കിട്ടാനില്ല.

മുംബൈ: ഇത്തവ ലോകകപ്പില്‍ കിരീടം നേടാനായില്ലെങ്കില്‍ അടുത്ത കിരീടത്തിനായി ഇന്ത്യ ഒരു മൂന്ന് ലോകകപ്പെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയ മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ടീമിലെ ഭൂരിഭാഗം കളിക്കാരും അവരുടെ ഫോമിന്‍റെ പാരമ്യത്തിലായതിനാല്‍ ഇത്തവണയാണ് ഇന്ത്യക്ക് കിരീടം നേടാനുള്ള സുവര്‍ണാവസരമെന്നും ശാസ്ത്രി പറഞ്ഞു.
ഇന്ത്യ അവസാനമായി ലോകകപ്പില്‍ മുത്തമിട്ടത് 12 വര്‍ഷം മുമ്പാണ്. ഇത്തവണ അത് വീണ്ടും നേടാനുള്ള അവസരമാണ് അവര്‍ക്ക് മുന്നിലുള്ളത്. ഇത്തവണ കളിക്കുന്ന രീതിവെച്ചു നോക്കിയാല്‍ ഇതിലും വലിയ അവസരം കിട്ടാനില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിരീടം കൈവിട്ടാല്‍ ഇനിയൊരു മൂന്ന് ലോകകപ്പെങ്കിലും അവര്‍ കാത്തിരിക്കേണ്ടിവരും വീണ്ടുമൊരു ലോകകപ്പ് ജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍. കാരണം, നിലവിലെ ടീമിലെ ഏഴോ എട്ടോ കളിക്കാര്‍ അവരുടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. സാഹചര്യങ്ങളും കളിക്കാരുടെ ഫോമും നോക്കുമ്പോള്‍ ഇതാണ് ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരം. അതിനുള്ള ടീം ഇന്ത്യക്കുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
നിലവിലെ ഇന്ത്യന്‍ പേസ് പടയാണ് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ തന്നെ ഏറ്റവും മികച്ച പേസ് ആക്രമണ നിരയെന്നും ശാസ്ത്രി പറഞ്ഞു. അതൊരുപക്ഷെ ഒറ്റരാത്രി കൊണ്ട് സംഭവിച്ച കാര്യമല്ല. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഒരുമിച്ച് കളിച്ചുകൊണ്ട് രൂപപ്പെട്ടതാണ്. സിറാജ് ഈ സംഘത്തിലെത്തിയിട്ട് മൂന്ന് വര്‍ഷമെ ആയിട്ടുള്ളു. ഈ ലോകകപ്പില്‍ അവര്‍ വളരെ അപൂര്‍വമായെ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞിട്ടുള്ളു. 90 ശതമാനം പന്തുകളും സ്റ്റംപിനെ ലക്ഷ്യം വെച്ചായിരുന്നു. അവരുടെ സീം പൊസിഷനിലെ പ്രത്യേകത എതിരാളികളെ ബുദ്ധിമുട്ടിലാക്കുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളതെന്നും രവി ശാസ്ത്രി ക്ലബ് പ്രേരി ഫയർ പോഡ്‌കാസ്റ്റില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക