ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഷഹബാസ് നദീം അരങ്ങേറ്റം നടത്തും.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഷഹബാസ് നദീം അരങ്ങേറ്റം നടത്തും. കഴിഞ്ഞ ദിവസം കുല്‍ദീപ് യാദവിന് പരിക്കേറ്റതോടെ ടീമിലേക്ക് ക്ഷണിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടക്കുന്ന ഈ ടെസ്റ്റും ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. 

കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷാന്ത് ശര്‍മയ്ക്ക് പകരം ഷഹബാസ് ടീമിലെത്തി. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്.

ടീം ഇന്ത്യ: മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഷഹബാസ് നദീം, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.