നാലാം ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫ് ടീമില്‍ തിരിച്ചെത്തി. ഒബെദ് മക്‌കോയ് പുറത്തായി.
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ വിധി നിര്‍ണായകമായ അഞ്ചാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 2-2ന് ഒപ്പമാണ്. ആദ്യ രണ്ട് ടി20 മത്സരങ്ങളും ആതിഥേയരായ വിന്‍ഡീസ് ജയിച്ചപ്പോല്‍ മൂന്നും നാലും ഏകദിനങ്ങള്‍ ഇന്ത്യ സ്വന്തമാക്കി. ഇന്ന് ജയിക്കുന്നുവര്‍ക്ക് പരമ്പര നേടാം.
നാലാം ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫ് ടീമില്‍ തിരിച്ചെത്തി. ഒബെദ് മക്‌കോയ് പുറത്തായി. ഡിഡി സ്‌പോര്‍ട്‌സിലും ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. അതേസമയം, ഇന്നും അവസരം കിട്ടിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ടീമിലെത്താമെന്ന സഞ്ജുവിന്റെ പ്രതീക്ഷകള്‍ തുലാസിലാവും.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയാകും പിന്നീട് സഞ്ജുവിനുള്ള പ്രതീക്ഷ. അതേസമയം, ലഭിച്ച അവസരങ്ങള്‍ മുതലാക്കിയ തിലക് വര്‍മയും യശസ്വി ജയ്സ്വളും മൂന്നാം ടി20യില്‍ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവുമെല്ലാം ഇന്നും ഇന്ത്യയുടെ പ്രതീക്ഷയാണ്.
ഭുവിയെ പിന്നിലാക്കി, വിന്‍ഡീസിന്‍റെ അന്തകനായി കുല്‍ദീപ് യാദവ്
ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.

