മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ചാഹറിന് പകരം ഷാര്‍ദുല്‍ ഠാകൂര്‍ ടീമിലെത്തി. ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു ദീപക്.

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ഏകദിനമാണിന്ന് നടക്കുന്നത്. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ചാഹറിന് പകരം ഷാര്‍ദുല്‍ ഠാകൂര്‍ ടീമിലെത്തി. ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു ദീപക്. അദ്ദേഹത്തിന് മാറ്റിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സിംബാബവെ രണ്ട് മാറ്റം വരുത്തി. 

ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാകൂര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

രോഹിത്തിന്റെ നിര്‍ദേശം സഞ്ജു ഐപിഎല്ലില്‍ നടപ്പാക്കി! തിരിച്ചുവരവിന് പിന്നിലെ കഥ വിശദീകരിച്ച് ചാഹല്‍

രണ്ടാം ഏകദിനത്തിന് ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെ കാത്ത് ചില റെക്കോര്‍ഡുകളും കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. 79 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്ക് വേണ്ടി ആദ്യ എട്ട് ഏകദിന ഇന്നിംഗ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാന്‍ ഗില്ലിന് സാധിക്കും. 

നിലവില്‍ മൂന്നാം സ്ഥാനത്താണ് ഗില്‍. ഏഴ് ഏകദിനങ്ങളില്‍ നിന്ന് 336 റണ്‍സ് മാത്രമാണ് ഗില്ലിന്റെ സമ്പാദ്യം. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിംഗ് സിദ്ദുവാണ് ഒന്നാമന്‍. ആദ്യ എട്ട് മത്സരങ്ങളില്‍ 381 റണ്‍സാണ് അദ്ദേഹം നേടിയത്. ശ്രേയസ് അയ്യര്‍ രണ്ടാം സ്ഥാനത്താണ്. 346 റണ്‍സ് ശ്രേയസ് നേടി. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 285 റണ്‍സുമായി നാലാം സ്ഥാനത്താണ്.

കോലിക്കും സച്ചിനുമില്ലാത്ത അപൂര്‍വ റെക്കോര്‍ഡ്! ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കുമോ? ഇപ്പോഴത്തെ ഫോമില്‍ സാധിക്കും