ആ നേട്ടത്തില്‍ ഇനി രോഹിത്തും കോലിയും ഒപ്പത്തിനൊപ്പം! പക്ഷേ ഒരു വ്യത്യാസം; വേഗത്തില്‍ നേടിയത് രോഹിത്താണ്
രോഹിത്, കോലി എന്നിവരെ പോലെ ഷാക്കിബ് അല്‍ ഹസന്‍, കുമാര്‍ സംഗക്കാര എന്നിവരും 12 അര്‍ധ സെഞ്ചുറികള്‍ വീതം നേടിയവരാണ്. 34 ഇന്നിംഗ്‌സില്‍ നിന്ന് ബംഗ്ലാദേശ് ക്യാപ്റ്റനായ ഷാക്കിബ് ഇത്രയും ഫിഫ്റ്റികള്‍ നേടിയത്.

ലഖ്‌നൗ: ഏകദിന ലോകകപ്പിലെ അര്‍ധ സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കോലിയുടെ ഒപ്പമെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇരുവര്‍ക്കും 12 അര്‍ധ സെഞ്ചുറികളാണുള്ളത്. ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് രോഹിത്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമെത്തിയത്. കോലി 32 ഇന്നിംഗ്‌സിലാണ് 12 ഫിഫ്റ്റിയിലെത്തിയത്. എന്നാല്‍ രോഹിത്തിന് 23 ഇന്നിംഗ്‌സുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. 44 ഇന്നിംഗ്‌സില്‍ നിന്ന് 21 അര്‍ധ സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്.
രോഹിത്, കോലി എന്നിവരെ പോലെ ഷാക്കിബ് അല്‍ ഹസന്‍, കുമാര്‍ സംഗക്കാര എന്നിവരും 12 അര്‍ധ സെഞ്ചുറികള്‍ വീതം നേടിയവരാണ്. 34 ഇന്നിംഗ്‌സില്‍ നിന്ന് ബംഗ്ലാദേശ് ക്യാപ്റ്റനായ ഷാക്കിബ് ഇത്രയും ഫിഫ്റ്റികള്‍ നേടിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര 35 ഇന്നിംഗ്‌സില്‍ നിന്നും 12 ഫിഫ്റ്റി നേടി. ഇംഗ്ലണ്ടിനെതിര പതിവിന് വിപരീതമായാി സെന്‍സിബിള്‍ ഇന്നിംഗ്‌സാണ് രോഹിത് കളിച്ചത്. ഇപ്പോഴും ക്രീസിലുള്ള താരം മൂന്ന് സിക്‌സും 10 ഫോറും നേടിയിട്ടുണ്ട്.
നേരത്തെ, ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. ലഖ്‌നൗവിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തുെമെന്ന് കരുതിയെങ്കിലും ഇന്ത്യ മാറ്റമൊന്നും വരുത്തിയില്ല. ടോസ് ജയിച്ചിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ശ്രീലങ്കക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇംഗ്ലണ്ടും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഇംഗ്ലണ്ട്: ഡേവിഡ് മലന്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍/ഹാരി ബ്രൂക്ക്, മൊയിന്‍ അലി, സാം കുറാന്‍, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.
അവര്‍ മൂന്നുപേരാണ് എന്‍റെ ഹീറോസ്, ക്രിക്കറ്റിലെ ഇഷ്ടതാരങ്ങളെക്കുറിച്ച് ബാബര്‍ അസം