മറ്റുതാരങ്ങളേയും കാത്ത് ചില റെക്കോര്‍ഡുകളുണ്ട്. 12 റണ്‍സ് കൂടി നേടിയാല്‍ എല്ലാ ഫോര്‍മാറ്റിലും 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സൂര്യകുമാര്‍ യാദവിനായും.
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ (WI vs IND) നാലാം ടി20ക്ക് ഇറങ്ങാനിരിക്കെ ഒരു നാഴികക്കല്ലിനരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനുള്ള അവസരമാണ് രോഹിത്തിന് വന്നുചേര്‍ന്നിരിക്കുന്നത്. മറികടക്കുക മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദീയെ (Shahid Afridi). മൂന്ന് ഫോര്‍മാറ്റിലുമായി 409 മത്സരത്തില്‍ നിന്ന് 474 സിക്സുകളാണ് രോഹിത് നേടിയത്. മൂന്ന് സിക്‌സു കൂടി നേടിയല്‍ ഹിറ്റ്മാന് അഫ്രീദിയെ മറികടക്കാം. 508 മത്സരങ്ങളില്‍ നിന്നാണ് അഫ്രീദിയുടെ നേട്ടം.
ഇക്കാര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. 483 മത്സരത്തില്‍ നിന്ന് 553 സിക്സുകള്‍ നേടിയ ക്രിസ് ഗെയ്‌ലാണ് ഒന്നാമന്‍. കരിയറില്‍ ഇനിയും ചുരുങ്ങിയത് മൂന്ന് വര്‍ഷം കൂടി രോഹിത്തിന് കളിക്കാം. ഗെയ്‌ലിനെ മറികടക്കാന്‍ ഒരുപക്ഷേ രോഹിത്തിന് സാധിച്ചേക്കും. മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങിയ രോഹിത് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറാണ്. 46 റണ്‍സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 3500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രോഹിത്തിന് സാധിക്കും.
മറ്റുതാരങ്ങളേയും കാത്ത് ചില റെക്കോര്‍ഡുകളുണ്ട്. 12 റണ്‍സ് കൂടി നേടിയാല്‍ എല്ലാ ഫോര്‍മാറ്റിലും 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സൂര്യകുമാര്‍ യാദവിനായും. 50ലധികം റണ്‍സ് നേടിയാല്‍ ഐസിസി റാങ്കിംഗില്‍ ബാബര്‍ അസമിനെ മറികടന്ന് സൂര്യ ഒന്നാമതെത്തും. ആറ് സിക്സുകള്‍ കൂടി നേടിയാല്‍ ഹര്‍ദിക് പാണ്ഡ്യ ടി20 ക്രിക്കറ്റില്‍ 50 സിക്സുകള്‍ പൂര്‍ത്തിയാക്കും.
വിന്‍ഡീസ് താരങ്ങളേയും കാത്ത് ചില നാഴികക്കല്ലുകളുണ്ട്. അഞ്ച് ബൗണ്ടറി കൂടി നേടിയാല്‍ റോവ്മാന്‍ പവല്‍ 50 ഫോറുകള്‍ പൂര്‍ത്തിയാക്കി. 100 ബൗണ്ടറി പൂര്‍ത്തിയാക്കാന്‍ നിക്കോളാസ് പുരാന് വേണ്ടത് വെറും രണ്ട് ഫോറുകള്‍.
ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
