ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക്: പ്രധാന അപ്‌ഡേറ്റ് വെളിപ്പെടുത്തി രോഹിത് ശര്‍മ! ആരാധകര്‍ക്ക് ആശ്വസിക്കാം
പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. താരത്തെ സ്‌കാനിംഗിന് വിധേയനാക്കിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരുന്നത്.

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍. പന്തെറിയുമ്പോഴാണ് ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്നത്. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്‍സിദ് ഹസന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെ ഇടത് കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഫിസിയോ ഗ്രൗണ്ടിലെത്തിയതിന് പിന്നാലെ ബാന്‍ഡേജ് ചുറ്റിയാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്.
പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. താരത്തെ സ്‌കാനിംഗിന് വിധേയനാക്കിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരുന്നത്. അതിനിടെ മത്സരശേഷം നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ് രോഹിത്. രോഹിത്തിന്റെ വിശദീകരണമിങ്ങനെ.... ''വേദനയോടെയാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. എന്നാല്‍ ഒന്നും ഗൗരവമുള്ളതല്ല. നാളെ രാവിലെ എങ്ങനെയിരിക്കുന്നുവെന്ന് പരിശോധിക്കണം. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നീട്.'' രോഹിത് വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന്‍ (51), മഹ്മുദുള്ള (46) എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയാണ് (103) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (48 ശുഭ്മാന്‍ ഗില്‍ (53 കെ എല്‍ രാഹുല്‍ (34) നിര്‍ണായക പ്രകടനം പുറത്തെടുത്തു.
കളിച്ച നാല് മത്സരങ്ങളും ജയിച്ചെങ്കിലും ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങള്‍ ജയിച്ച ന്യൂസിലന്‍ഡാണ് ഒന്നാമത്. റണ്‍റേറ്റാണ് ന്യൂസിലന്‍ഡിന് തുണയായത്.
രോഹിത്തിനെ തൊടാന്‍ കോലിക്കാവില്ല! എങ്കിലും ഏകദിന ലോകകപ്പിലെ റെക്കോര്‍ഡ് പട്ടികയില്‍ കോലിയും