പന്തെറിയുമ്പോള്‍ കൈവിരലുകളില്‍ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നാണ് രോഹിത് പറയുന്നത്. രോഹിത്തിന്റെ വാക്കുകള്‍... ''ഞാന്‍ എപ്പോള്‍ വേണമെങ്കിലും ബൗളിംഗിലേക്ക് തിരിച്ചെത്താം.

ചെന്നൈ: ഓഫ് സ്പിന്‍ ബൗളറായി ക്രിക്കറ്റ് കരിയര്‍ തുടങ്ങിയ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഐപിഎല്ലില്‍ തന്റെ ആദ്യ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി 2009ല്‍ ഹാട്രിക്ക് നേടി മുംബെ ഇന്ത്യന്‍സിനെ ഞ്ഞെട്ടിച്ചു. എന്നാല്‍ ബാറ്റിംഗിലേക്ക് ശ്രദ്ധ മാറ്റിയ ഇന്ത്യന്‍ നായകന്‍ ബൗളിംഗില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണിപ്പോള്‍ രോഹിത്. വെടിക്കെട്ട് ബാറ്ററാണെങ്കില്‍ കൂടി താരം ഇപ്പോള്‍ പന്തെറിയാന്‍ എത്താറില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ് രോഹിത്.

പന്തെറിയുമ്പോള്‍ കൈവിരലുകളില്‍ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നാണ് രോഹിത് പറയുന്നത്. രോഹിത്തിന്റെ വാക്കുകള്‍... ''ഞാന്‍ എപ്പോള്‍ വേണമെങ്കിലും ബൗളിംഗിലേക്ക് തിരിച്ചെത്താം. നെറ്റ്‌സില്‍ ഇപ്പോഴും പന്തെറിയാറുണ്ട്. എന്നാല്‍ പലപ്പോഴും പന്തെറിയുമ്പോള്‍ കൈ വിരലുകള്‍ക്ക് പരിക്കോ അല്ലെങ്കില്‍ ബുദ്ധിമുട്ടോ ഉണ്ടാവാറുണ്ട്. അതുകൊണ്ടാണ് പന്തെറിയാത്തതും. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും പന്തെറിയാന്‍ സാധിക്കും.'' രോഹിത് വ്യക്തമാക്കി. 

ടെസ്റ്റില്‍ ഇന്ത്യക്കായി 16 ഇന്നിംഗ്‌സില്‍ പന്തെറിഞ്ഞിട്ടുണ്ട് രോഹിത്. ഏകദിനത്തില്‍ 38 മത്സരത്തിലും ടി20 യില്‍ ഒമ്പത് മത്സരങ്ങളിലും ബൗളറുടെ റോളില്‍ എത്തിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ പതിനൊന്നും ഐപിഎല്ലില്‍ 15 വിക്കറ്റുകളും നേടി.

ഞായറാഴ്ച്ച ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ശുഭ്മാന്‍ ഗില്‍ ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഗില്ലിന് ഡങ്കിപ്പനി പിടിപ്പെട്ടിരുന്നു. ഗില്ലിന് പകംര ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.

ഇന്ത്യ പരാജയപ്പെടും! പാകിസ്ഥാന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂര്‍ത്തത്തിന് ഈ ലോകകപ്പ് വേദിയാകുമെന്ന് മുന്‍ താരം