Asianet News MalayalamAsianet News Malayalam

കോലി ഫസ്റ്റ്! വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റനെ തേടി മറ്റൊരു റെക്കോഡ് കൂടി; രോഹിത് പിന്നിലുണ്ട്

 ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് കോലി. മത്സരത്തിന് ഇറങ്ങും മുമ്പ് 2928 റണ്‍ാണ് കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
 

Indian captain virat kohli won another record in t20 cricket
Author
Ahmedabad, First Published Mar 14, 2021, 11:09 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു. ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് കോലി. മത്സരത്തിന് ഇറങ്ങും മുമ്പ് 2928 റണ്‍ാണ് കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ന് 73 റണ്‍സ് നേടിയതോടെ മൊത്തത്തില്‍ 3001 റണ്‍സായി കോലിക്ക്.

ശരാശരി നോക്കിയാലും സ്ട്രൈക്കറ്റ് റേറ്റ് പരിശോധിച്ചാലും കോലിക്ക് മറ്റുതാരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനാണ് കോലി. 87 മത്സരങ്ങളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സെടുത്തത്. സ്ട്രൈക്കറ്റ് റേറ്റ് 138.35. ശരാശരിയാവട്ടെ 50.86 ഉം. പുറത്താവാതെ നേടിയ 94 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. ടി20 മത്സരങ്ങളില്‍ സെഞ്ചുറി ഇല്ലെങ്കിലും 26 അര്‍ധ സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏക താരമാണ് കോലി.

Indian captain virat kohli won another record in t20 cricket

കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് കോലിക്ക് പിന്നില്‍. 99 മത്സരങ്ങള്‍ കളിച്ച ഗപ്റ്റില്‍ 2839 റണ്‍സ് നേടി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്താണ്. 2773 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 3000 പൂര്‍ത്തിയാക്കാന്‍ 227 റണ്‍സാണ് രോഹിത്തിന് വേണ്ടത്. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (2346), പാകിസ്ഥാന്‍ വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ഷൊയ്ബ മാലിക് (2335) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാങ്ങളില്‍.

അതേസമയം അന്താരാഷ്ട്ര ടി20യില്‍ ആദ്യം 1000 പൂര്‍ത്തിയാക്കിയത് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ മക്കല്ലമാണ്. 2000 പൂര്‍ത്തിയാക്കിയതും മക്കല്ലം തന്നെ. 3000 കോലിയുടെ പേരിലായി. 

Indian captain virat kohli won another record in t20 cricket

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ ജയം ഏഴ് വിക്കറ്റിനായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്് നിശ്ചിത ഓവറില്‍ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ്. ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Follow Us:
Download App:
  • android
  • ios