കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്തത് അഫ്രീദിയുടെ സ്‌പെല്ലായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ പുറത്താക്കാന്‍ അഫ്രീദിക്കായിരുന്നു.

ദുബൈ: മുന്‍ പാകിസ്ഥാന്‍ പേസര്‍ വഖാര്‍ യൂനിസിന് ട്രോളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. പാക് പേസര്‍ പരിക്കേറ്റ് ഏഷ്യാകപ്പില്‍ നിന്ന് പിന്മാറിയതിന് ശേഷം അദ്ദേഹം നടത്തിയ പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഷഹീനിന്റെ അഭാവം ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണെന്ന് വഖാര്‍ കുറിച്ചിട്ടിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ഇതത്ര പിടിച്ചില്ല. ഇതോടെ പലരും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തി.

Scroll to load tweet…

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്തത് അഫ്രീദിയുടെ സ്‌പെല്ലായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ പുറത്താക്കാന്‍ അഫ്രീദിക്കായിരുന്നു. മുന്‍നിര പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ തോല്‍വിയേറ്റ് വാങ്ങുകയു ചെയ്തു. ഇക്കാര്യം ഓര്‍ത്തെടുത്താണ് വഖാര്‍ ട്വീറ്റ് ചെയ്തത്. മത്സരത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ചും അഫ്രീദിയായിരുന്നു. 

Scroll to load tweet…

ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് അഫ്രീദിക്ക് കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. എന്നാല്‍ നെതര്‍ലന്‍ഡ്‌സ് പര്യടനത്തിനും ഏഷ്യാ കപ്പിനുള്ള ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് പരിക്ക് പൂര്‍ണമായും ഭേദമാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ അഫ്രീദിയുടെ പകരക്കരാനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹസന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. ക്യാപ്റ്റന്‍ ബാബര്‍ അസം കഴിഞ്ഞ ദിവസം ഹസന്‍ അലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Scroll to load tweet…

അതേസമയം, അഫ്രീദിയുടെ അഭാവും പാകിസ്ഥാന്‍ ടീമിനെ ബാധിക്കുമെന്ന് പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് താരം പൂര്‍ണ കായിക ക്ഷമതയോടെ തിരിച്ചെത്തുമെന്ന് ഷദാബ് വ്യക്തമാക്കി. മുഹമ്മദ് വസിം, നസീം ഷാ, ഷാനവാസ് ദഹനി, ഹാരിസ് റൗസ് എന്നിവരാണ് പാക് ടീമിലുള്ള മറ്റു പേസര്‍മാര്‍.

Scroll to load tweet…