മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇടവേളയിലാമിപ്പോള്‍. ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം ടീം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്. 12ന് ധരംശാലയിലാണ് മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. ഇതിനിടെ ഹോളി ആഘോഷത്തിലാണ് താരങ്ങള്‍. പലരും ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മുന്‍താരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പലരും ആശംസകള്‍ നേര്‍ന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പാണ്ഡ്യ സഹോദരന്മാര്‍, ശിഖര്‍ ധവാന്‍, മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നു. താരങ്ങളുടെ പോസ്റ്റുകള്‍ കാണാം...