അടുത്തിടെ ഗില്‍ മറ്റൊരു തരത്തിലും വാര്‍ത്തിയില്‍ ഇടം പിടിച്ചിരുന്നു. 23കാരനായ ഗില്ലിന് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയോട് പ്രണയമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. ബോളിവുഡ് ന്യൂസ് പോര്‍ട്ടലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് അവസരം ലഭിച്ചിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് കെ എല്‍ രാഹുലിനെ തഴഞ്ഞപ്പോഴാണ് ഗില്‍ ഓപ്പണറായെത്തിയത്. എന്നാല്‍ ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും താരം നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്‌സില്‍ 21 റണ്‍സിന് പുറത്തായ താരത്തിന് രണ്ടാമത് ബാറ്റിംഗിനെത്തിയപ്പോള്‍ അഞ്ച് റണ്‍സ് മാത്രമെടുക്കാനാണ് സാധിച്ചത്.

എന്നാല്‍ അടുത്തിടെ ഗില്‍ മറ്റൊരു തരത്തിലും വാര്‍ത്തിയില്‍ ഇടം പിടിച്ചിരുന്നു. 23കാരനായ ഗില്ലിന് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയോട് പ്രണയമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. ബോളിവുഡ് ന്യൂസ് പോര്‍ട്ടലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ക്രിക്കറ്റ് ലോകവും സിനിമ ലോകവും ഒരുപോലെ ഏറ്റെടുത്തിരുന്നു. ഗില്ലിന്റെ മറുപടിക്കായി കാത്തിരിക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.

ഗില്‍ മറുപടിയുമായെത്തി. വാര്‍ത്ത പുറത്തുവിട്ട ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഇന്‍സ്റ്റഗ്രാം പോസറ്റിലാണ് ഗില്‍ മറുപടി നല്‍കിയത്. ഗില്‍ ചോദിക്കുന്നതിങ്ങനെ... ''ഏത് മാധ്യമത്തോടാണ് ഞാനിങ്ങനെ പറഞ്ഞത്? അതും എനിക്ക് ഒന്നും അറിയാത്ത ഒരു കാര്യത്തെ കുറിച്ച്.'' ഗില്‍ ചോദിക്കുന്നു. പോസ്റ്റ് കാണാം... 

View post on Instagram

അടുത്തിടെ ഗില്ലിനെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് രംഗത്തെത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രാഹുലിനും ഗില്ലിനും അവസരം നല്‍കണമെന്ന് പോണ്ടിംഗ് പറഞ്ഞിരുന്നു. പോണ്ടിംഗ് പറയുന്നതിങ്ങനെ... ''രാഹുലും ഗില്ലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ വേണമെന്നാണ് ഞാന്‍ പറയുന്നത്. ഇരുവരും മികച്ച താരങ്ങളാണ്. ഗില്‍ ഓപ്പണ്‍ ചെയ്യുകയും രാഹുല്‍ മധ്യനിരയില്‍ കളിക്കുകയും ചെയ്യട്ടെ. ഇംഗ്ലീഷ് സാഹചര്യത്തില്‍ മുമ്പ് കളിച്ച് പരിചയമുള്ള താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ കളിക്കാന്‍ സാധിക്കും.'' പോണ്ടിംഗ് നിര്‍ദേശിച്ചു.

ബംഗളൂരുവിനോട് പകവീട്ടാന്‍ ബ്ലാസ്റ്റേഴ്‌സിന് അവസരം! മത്സരം കോഴിക്കോട്; സൂപ്പര്‍ കപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍