Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ് സമ്മാനത്തുകയേക്കാള്‍ കൂടുതലുണ്ട് സഞ്ജു സാംസണിന്റെ ഐപിഎല്‍ പ്രതിഫലം; ഐസിസിക്ക് ട്രോള്‍

സമ്മാനത്തുക എത്രയാണെന്ന് വ്യക്തമായതോടെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് ചില ക്രിക്കറ്റ് ആരാധകര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ലഭിക്കുന്ന തുകയേക്കാള്‍ കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്.

Sanju Samson IPL fee more than T20 WC prize money fans trolls icc
Author
First Published Oct 1, 2022, 5:42 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയ വേദിയാകുന്ന ഈ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ സമ്മാനത്തുക ഈയടുത്താണ് പ്രഖ്യാപിച്ചത്. 16 മില്യണ്‍ യുഎസ് ഡോളറാണ് വിജയികള്‍ക്ക് ലഭിക്കുക. ഇന്ത്യന്‍ രൂപയില്‍ 13 കോടിയോളം വരും ഈ തുക. അതായത് ഐപിഎല്‍ വിജയികള്‍ക്ക് ലഭിക്കുന്ന തുകയേക്കാള്‍ ഏഴ് കോടി കുറവ്. 20 കോടിയാണ് കഴിഞ്ഞ ഐപിഎല്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന് ലഭിച്ചത്.

സമ്മാനത്തുക എത്രയാണെന്ന് വ്യക്തമായതോടെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് ചില ക്രിക്കറ്റ് ആരാധകര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ലഭിക്കുന്ന തുകയേക്കാള്‍ കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്. അതും രണ്ട് മാസത്തെ ഐപിഎല്‍ സീസണിന് മാത്രം. ചില ട്വീറ്റുകള്‍ കാണാം...

ഈ മാസം 16നാണ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. എ ഗ്രൂപ്പില്‍ നമീബിയ, നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക, യുഎഇ എന്നീ ടീമുകളാണ് കളിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ ടീമുകളും കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകല്‍ വീതം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും വിനാശികാരിയായ ബാറ്റര്‍; ഇന്ത്യന്‍ താരത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍

സൂപ്പര്‍ 12ലെ ഒന്നാം ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരാണ് കളിക്കുന്നത്. കൂടെ യോഗ്യത നേടി വരുന്ന രണ്ട് ടീമുകളും. ഗ്രൂപ്പ് 2ല്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം യോഗ്യത നേടിവരുന്ന രണ്ട് ടീമുകളും ചേരും. ഈമാസം 22നാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡിനെ നേരിടും.

ബാറ്റിംഗില്‍ ജമീമ, ബൗളിംഗില്‍ ഹേമലത; വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ അരങ്ങേറി

സൂപ്പര്‍ 12ല്‍ നിന്ന് നാല് ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടും. നവംബര്‍ 9നാണ് ആദ്യ സെമി ഫൈനല്‍. രണ്ടാം സെമിഫൈനല്‍ 10ന് നടക്കും. 13നാണ് ഫൈനല്‍.
 

Follow Us:
Download App:
  • android
  • ios