മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ പരിശലകനായ ഗൗതം ഗംഭീര്‍ പറഞ്ഞു.

മുംബൈ: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് ക്രിക്കറ്റ് ലോകം. ഇന്നലെ, ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 28 പേരാണ് മരിച്ചത്. 27 പുരുഷൻമാരും ഒരു സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ പരിശലകനായ ഗൗതം ഗംഭീര്‍ കുറിച്ചു.

Scroll to load tweet…

പഹൽഗാമിലെ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എന്‍റെ പ്രാർത്ഥന. ഇതുപോലുള്ള അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുഭ്മാന്‍ ഗില്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

Scroll to load tweet…

കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. എന്‍റെ മനസിപ്പോള്‍ ഇരകളുടെ കുടുംബങ്ങളോടൊപ്പമാണ്. സമാധാനത്തിനും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുല്‍ പറഞ്ഞു.

Scroll to load tweet…

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഗാധമായി ദുഃഖിക്കുന്നു. ഇരകൾക്കുവേണ്ടിയും അവരുടെ കുടുംബങ്ങളുടെ ശക്തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു, നമുക്ക് പ്രത്യാശയിലും മനുഷ്യത്വത്തിലും ഐക്യത്തോടെ നിൽക്കാമെന്നായിരുന്നു യുവരാജ് സിംഗിന്‍റെ എക്സ് പോസ്റ്റ്.

Scroll to load tweet…

കശ്മീരിൽ സംഭവിച്ചത് കേട്ടപ്പോൾ ഞെട്ടിപ്പോയി, ഉത്തരവാദികൾ ശിക്ഷിക്കപ്പെടും, അവർ ശിക്ഷിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ ഇപ്പോൾ ആ ഭീകരമായ പ്രവൃത്തികളിലും അത് സംഭവിച്ച രീതിയിലും ഒരു മരവിപ്പാണ്. പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കുന്നുവെന്ന് പാര്‍ഥിവ് പട്ടേല്‍ കുറിച്ചു.

Scroll to load tweet…

ഒരു നിരപരാധിയുടെ ജീവൻ നഷ്ടപ്പെടുമ്പോഴെല്ലാം, മനുഷ്യത്വം നഷ്ടപ്പെടുന്നു. ഇന്ന് കശ്മീരിൽ എന്താണ് സംഭവിച്ചതെന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നത് ഹൃദയഭേദകമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവിടെ ഉണ്ടായിരുന്നു - ഈ വേദന വളരെ അടുത്താണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Scroll to load tweet…

പഹൽഗാമിൽ നടന്ന സങ്കൽപ്പിക്കാനാവാത്ത ക്രൂരതയാണെന്നും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഹൃദയം കൊണ്ട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും കുറ്റവാളികളെയും (അവരുടെ അനുയായികളെയും) തിരിച്ചറിഞ്ഞ് പിടികൂടി അവർക്ക് അർഹമായ ശിക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക